വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡാ പ്രൊവിൻസ് വിമെൻസ് ഫോറം ഹാർട്ട് ഡേ ഫെബ്രുവരി 12 ന് – സ്മിതാ സോണി, ഒർലാണ്ടോ

Spread the love

ഫ്ലോറിഡ: വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡാ പ്രൊവിൻസ് വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിയ്ക്കപ്പെടുന്ന വാലെന്റൈൻസ് ഡേ സ്പെഷ്യൽ പ്രോഗ്രാം “ഹാർട്ട് ഡേ”ഫെബ്രുവരി 12 ന് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിയ്ക്കുന്നു.

തെന്നിന്ത്യൻ ചലച്ചിത്ര നടി ശ്രീമതി മന്യ നായിഡു വിശിഷ്ടാതിഥിയാകുന്ന ഈ ചടങ്ങിൽ കോവിഡ് മഹാമാരിയുടെ പശ്ച്ചാത്തലത്തിൽ വർദ്ധിച്ചു വരുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ എങ്ങനെ തടയാമെന്നതിനെക്കുറിച്ചു ഫ്ലോറിഡയിലെ ട്രിനിറ്റി മെഡിക്കൽ സെന്ററിലെ പ്രശസ്ത കാര്ഡിയോളജിസ്റ്റായ ഡോ. റിയാസ് അലി മുഖ്യ പ്രഭാഷണം നടത്തുന്നു. സെൻട്രൽ ഫ്ലോറിഡയിലെ പ്രമുഖ യോഗ ട്രെയ്‌നറായ ശ്രീമതി ജെസ്സി പീറ്റർ നയിയ്ക്കുന്ന യോഗ ട്രെയിനിങ്ങും ഉണ്ടായിരിക്കും. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ആക്ടിങ് ചെയർ ഡോ. വിജയലക്ഷ്മി, അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ എന്നിവരെക്കൂടാതെ മറ്റു റീജിയണൽ, പ്രൊവിൻസ് നേതാക്കളും പങ്കെടുക്കും. ഒപ്പം വൈവിധ്യമാർന്ന വാലന്റൈൻസ് ഡേ തീമിലുള്ള കലാപരിപാടികളും ഗെയിംസുകളും ഉണ്ടായിരിക്കും.

ഹൃദയ സംബന്ധമായ രോഗപ്രതിരോധത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന് അമേരിക്കയിലുടനീളം കൂടുതൽ പ്രാധിനിത്യം നൽകുന്ന ഫെബ്രുവരി മാസത്തിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം സംഘടിപ്പിച്ച “ഹാർട്ട് ഡേ” യ്ക്ക് ലഭിച്ച വൻപിച്ച സ്വീകാര്യതയാണ് ഈ വർഷവും വ്യത്യസ്തമായ പരിപാടികളോടെ ലോകമെമ്പാടുമുള്ള മലയാളികൾക്കായി “ഹാർട്ട് ഡേ” ഒരുക്കുവാൻ പ്രചോദനമായതെന്ന് വിമെൻസ് ഫോറം പ്രസിഡന്റ് ശ്രീമതി സുനിത ഫ്ലവർഹിൽ അറിയിച്ചു.

ഈ വേദിയിലിലേയ്ക്ക് എല്ലാ മലയാളി സുഹൃത്തുക്കളുടെയും മഹനീയ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി ചെയർ ശ്രീമതി ആലീസ് മഞ്ചേരി, വൈസ് പ്രസിഡന്റ് ശ്രീമതി സജ്‌ന നിഷാദ്, സെക്രട്ടറി ശ്രീമതി സ്മിതാ സോണി, ജോയിന്റ് സെക്രട്ടറി ശ്രീമതി രേണു പാലിയത്തു, ട്രഷറർ ശ്രീമതി റോഷ്‌നി ക്രിസ്‌നോയൽ, ജോയിന്റ് ട്രഷറർ ശ്രീമതി ജെയ്സി ബൈജു, കമ്മിറ്റി മെമ്പർ ശ്രീമതി അഞ്ജലി പീറ്റർ, യൂത്ത് കോഓർഡിനേറ്റർ ജൂലിയ ജോസഫ് എന്നിവർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *