റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ ചൈന പിന്തുണച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് യു.എസ് സെക്യൂരിറ്റി അഡ് വൈസര്‍

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: യുക്രെയ്‌നില്‍ കടന്നു കയറുന്നതിനുള്ള റഷ്യന്‍ നീക്കത്തെ ചൈന പിന്തുണച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് യു.എസ്. നാഷ്ണല്‍ സെക്യൂരിറ്റി അഡ് വൈസര്‍ ജേക്ക് സുള്ളിവാന്‍ ഫെബ്രുവരി 6 ഞായറാഴ്ച മുന്നറിയിപ്പു നല്‍കി.

ബയ്ജിംഗ് ഒളിമ്പിക്‌സ് ഉല്‍ഘാടന ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് വള്‍ഡിമര്‍ പുട്ടിനും, ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗും ഒരേ വേദിയില്‍ നിന്ന് 5000 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്താവന നടത്തിയതിന് പുറകെയാണ് സുള്ളിവാന്‍ ഈ മുന്നറിയിപ്പു ചൈനക്ക് നല്‍കിയത്.

Picture2

‘ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തില്‍ അതിരുകളില്ല, പരസ്പരം സഹകരിക്കാന്‍ കഴിയാത്ത ഒരു മേഖലയുമില്ല’ ഇതായിരുന്നു റഷ്യയും, ചൈനയും നടത്തിയ പ്രസ്താവനയില്‍ ചൂണ്ടി കാണിച്ചിരുന്നത്. യുക്രൈന്‍ അതിര്‍ത്തി ലംഘിച്ചാല്‍ റഷ്യക്കും കനത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്നും സുള്ളിവാന്‍ മുന്നറിയിപ്പു നല്‍കി.

Picture3

മുന്നറിയിപ്പിനെ അവഗണിച്ചു റഷ്യ യുക്രൈയ്‌നെ കീഴടക്കാന്‍ ശ്രമിച്ചാല്‍ റഷ്യക്ക് മാത്രമല്ല റഷ്യയെ പിന്തുണക്കുന്ന ചൈനക്കും, അതു ദോഷകരമാണ്. യൂറോപ്പ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ നല്‍കുന്ന സന്ദേശം യുദ്ധത്തിലൂടെയല്ല, ഉന്നതതല ചര്‍ച്ചകളിലൂടെ റഷ്യയും യുക്രെയ്‌നുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുമെന്നാണ്. അതിനാവശ്യമായ എല്ലാ സഹകരണവും യു.എസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സുള്ളിവാന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *