അമേരിക്കയില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു, രണ്ട് കന്യാസ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്

Spread the love

കണക്ടിക്കട്ട്: അമേരിക്കയിലെ കണക്ടിക്കട്ടില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീകള്‍ക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണു മരിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റര്‍ ബ്രജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവര്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

Picture2

യുഎസിലെ സെന്റ് ജോസഫ്‌സ് ലിവില്‍ നഴ്‌സിങ് ഹോമില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ അനിലയും മറ്റുള്ളവരും ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യന്‍ സമയം 9.30) ആണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബദിയടുക്കയിലെ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *