പ്രവാസി ഐ.ഡി.കാർഡ് ഇൻഷുറൻസ് തുക വിതരണം ചെയ്തു

Spread the love

വിദേശത്ത് വാഹനാപകടത്തിൽ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോർക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക കൈമാറി. കൊല്ലം കൊട്ടാരക്കര കലാഭവനിൽ കിരണിന്റെ കുടുംബത്തിന് വേണ്ടി പിതാവ് ശിവദാസൻ നാലു ലക്ഷം രൂപയുടെ ചെക്ക് നോർക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് ഏറ്റുവാങ്ങി. 2021 സെപ്തംബറിൽ ഒമാനിലെ നിസ്വയിലുണ്ടായ അപകടത്തിലാണ് കിരൺ മരിച്ചത്.
2021 – 2022 സാമ്പത്തിക വർഷത്തിൽ നോർക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാർഡ് വഴി 18 പേർക്കായി 36.20 ലക്ഷം രൂപ ഇൻഷുറൻസ് തുക വിതരണം ചെയ്തിട്ടുണ്ട്. അപകട മരണത്തിന് നാലു ലക്ഷവും അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപ വരെയുമാണ് ഇൻഷുറൻസ് പരിരക്ഷ. നേരത്തേ രണ്ടു ലക്ഷം രൂപയായിരുന്ന മരണാനന്തര പരിരക്ഷ. 2021 ഏപ്രിൽ മുതലാണ് നാലു ലക്ഷമായി ഉയർത്തിയത്.
മൂന്നു വർഷമാണ് ഐ.ഡി കാർഡിന്റെ കാലാവധി. 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസികൾക്ക് അംഗമാകാവുന്നതാണ്. അംഗമാകുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് അപേക്ഷാഫീസ്.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശി്ക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരിൽ മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *