ചിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചികിത്സ സഹായം കൈമാറി

ചിക്കാഗോ: ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ നേതൃത്വത്തിൽ ബേബി അനന്യായുടെ ചികിത്സാ സഹായം ഫണ്ട് കൈമാറി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡൻറ് ആയിരിക്കെ നടത്തിയ കണ്ണൂർ സന്ദർശനത്തോടനുബന്ധിച്ചു ഓവർസീസ് കോൺഗ്രസ് നേതാക്കൾ അനന്യ പ്രായപൂർത്തിയാകാത്തതിനാൽ പിതാവിന്റ പേരിൽ ചികിത്സ സഹായം ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു .

എസ് ബി ഐ പാലാരിവട്ടം ബ്രാഞ്ചിൽ വെച്ച് പ്രസ്തുത തുക പ്രായപൂർത്തിയായ കുട്ടിയുടെ പേരിലേക്ക് മാറ്റി .ഐഒസി കേരള ചാപ്റ്റർ നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഡോ:സാൽബി പോൾ ചേന്നോത്തു ,ചിക്കാഗോ ചാപ്റ്റർ സീനിയർ വൈസ് പ്രസിഡണ്ട് ഡൊമിനിക് തെക്കേത്തല ,ഓവർസീസ് കോൺഗ്രസ് ചിക്കാഗോ സ്ഥാപക പ്രസിഡണ്ട് പോൾ പറമ്പി എന്നിവർ ബേബി അനന്യായുടെ മാതാപിതാക്കൾക്കൊപ്പം സന്നിഹിതരായിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ കേരള ചാപ്റ്റർ പ്രസിഡൻറ് ലൂയിസ് ചിക്കാഗോ സ്പോൺസർമാരിൽ ഓരാളായിരുന്നു

Leave Comment