ന്യൂയോർക്കിൽ ഗാന്ധി പ്രതിമ തകർത്തതിനെ ഫൊക്കാന അപലപിച്ചു

Spread the love

ന്യൂയോർക്ക് സിറ്റി: മാൻഹട്ടൻ ബറോയിലെ യൂണിയൻ സ്ക്വയർ പാർക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഫൊക്കാന നേതൃത്വം പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യക്കാർക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയ അധിക്ഷേപത്തിന്റെ ബാക്കി പത്രമാണ് ലോകം ഏറെ ആദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പൂർണകായ പ്രതിമ തകർക്കുക വഴി മുഴുവൻ ഇന്ത്യക്കാരുടെയും വികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. സമാധാനത്തിന്റെ ദൂതനായി ലോകം മുഴുവൻ കണ്ടിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തവരെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി എന്നിവർ ആവശ്യപ്പെട്ടു.

അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമകൾ അടുത്തകാലങ്ങളിൽ ചില സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവം അമേരിക്കയിലെ ഇന്ത്യൻ വംശജരെ അപമാനിക്കാൻ വേണ്ടി മാത്രം ആസൂത്രണം ചെയ്തതാണ്. സമാധനത്തിന്റെ അപ്പസ്തോലൻ എന്നറിയപ്പെട്ടിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധജിയോടുള്ള ലോകത്തിന്റെ ആദരവായിട്ടാണ് അദ്ധേഹത്തിന്റെ സ്മരണകൾ നിലനിർത്താൻ ഇവ സ്ഥാപിക്കപ്പെട്ടത്‌.

1980-കളുടെ മധ്യത്തിൽ മൻഹാട്ടനിലെ യൂണിയൻ സ്‌ക്വയർ പാർക്കിൽ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമ,അമേരിക്കയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിമകളിലൊന്നാണ്. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ഗാന്ധി പ്രതിമകൾ ഉള്ള രാജ്യമാണ് അമേരിക്ക.

അഹിംസയുടെ മാർഗത്തിലൂടെ ഇന്ത്യയെ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയിൽ തുരത്തി ഓടിച്ച മഹാത്മാഗാന്ധിയുടെ പാത പിന്തുടർന്നുകൊണ്ടാണ് മാർട്ടിൻ ലൂഥർ കിംഗ് ഉൾപ്പെടെയുള്ളവർ അമേരിക്കയിൽ വർണ വിവേചനത്തിനെതിരെ പ്രക്ഷോഭം നടത്തിയത്. ആഫ്രിക്കൻ – അമേരിക്കൻ നേതാക്കളുടെ സംഭാവനകൾ സമരിച്ചുകൊണ്ട് ഇരുണ്ട ചരിത്ര മാസം(ബ്ലാക്ക് ഹിസ്റ്ററി മന്ത്)ആചരിക്കുന്ന വേളയിൽ തന്നെ ഗാന്ധിജിയോട് കാണിക്കുന്ന അനാദരവിൽ ഇന്ത്യൻ- അമേരിക്കക്കാർ വളരെയധികം വേദനിക്കുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷഹി, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര,ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫ്ലോറിഡ ആർ.വി.പി. കിഷോർ പീറ്റർ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, കൺവെൻഷൻ വൈസ് ചെയർമാൻമാരായ ജോൺ കല്ലോലിക്കൽ,ലിബി ഇടിക്കുള, കൺവെൻഷൻ ട്രാൻസ്പോർട്ടെഷൻ ചെയർ രാജീവ് കുമാരൻ തുടങ്ങിയവർ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *