വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍ അധിനിവേശ ഭീഷിണി രൂക്ഷമായിരിക്കെ യുക്രെയ്‌നില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിന് ആവശ്യമായി സൈനീകരെ അയയ്ക്കുമെന്ന് ബൈഡന്‍. ഫെബ്രുവരി 10 വ്യാഴാഴ്ച മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ഇതു വെറുമൊരു ഭീകര സംഘടനയുടെ സമീപമല്ലെന്നും ലോകത്തിലെ വലിയൊരു സൈനീക വൂഹത്തിന്റെ ഭീഷിണിയാണെന്നും, ഒരു പ്രത്യേക സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും, ഏതുസമയത്തും എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കയും റഷ്യയും പരസ്പരം വെടിവെപ്പാരംഭിച്ചാല്‍ അതൊരു ലോകമഹായുദ്ധത്തിലേക്കായിരിക്കും നയിക്കപ്പെടുകയെന്നും ബൈഡന്‍ ചൂണ്ടികാട്ടി.
റഷ്യന്‍ അധിനിവേശം പ്രാവര്‍ത്തികമായാല്‍ യുക്രെയ്‌നില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുക എന്നതു ദുഷ്‌കരമാകും. അതുകൊണ്ടാണ് എത്രയും വേഗം അമേരിക്കന്‍ പൗരന്മാര്‍ അവിടെ നിന്നും ഒഴിയണമെന്ന് ഇന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ റഷ്യന്‍ സൈന്യം യുക്രെയ്‌നിലേക്ക് പട്ടാളവും, ടാങ്കറുകളുമായി പ്രവേശിക്കുമെന്ന് യു.എസ്. മിലിട്ടറിയും ഇന്റലിജന്‍സ് വിഭാഗവും വ്യക്തമായ സൂചനകള്‍ നല്‍കി കഴിഞ്ഞു. യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിടാന്‍ തക്ക വിഡ്ഢിയല്ല പുട്ടിനെന്നും ബൈഡന്‍ പറഞ്ഞു.