കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെപി ഉണ്ണികൃ്ഷ്ണന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനുശോചിച്ചു.എക്കാലവും കോണ്‍ഗ്രസിന്റെ ആശയങ്ങളാല്‍ പ്രചോദിതമായിരുന്നു കെപി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതമെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വളരെ അടുത്ത വ്യക്തിബന്ധമാണ് അദ്ദേഹവുമായുണ്ടായിരുന്നത്്. താനുള്‍പ്പെടെയുള്ള ചെറുപ്പക്കാരായ പാര്‍ലമെന്റ്അംഗങ്ങള്‍ക്ക് വലിയ പ്രോല്‍സാഹനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്ത വ്യക്തി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്ന കാര്യവും രമേശ് ചെന്നിത്തല സൂചിപ്പിച്ചു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിനും ചിന്താധാരക്കും ഇന്ത്യ ഉള്ളിടത്തോളം കാലം പ്രസക്തിയുണ്ടെന്ന് ഉറച്ച് വിശ്വസിച്ചിരുന്നയാളായിരുന്നു അദ്ദേഹം.ദേശീയതലത്തിലും സംസ്ഥാനത്തും മതേതര ജനാധിപത്യചേരിക്ക് വലിയൊരു നഷ്ടമാണ് കെപി ഉണ്ണികൃഷ്ണന്റെ വിയോഗം. കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേരളത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *