ഫ്ളോറിഡാ, ഏതാണ്ട് എണ്പത്തിരണ്ടിലിധികം രാജ്യങ്ങളില്‍ നിന്നും, ഭാരതത്തില്‍ എത്തുന്ന എല്ലാ പ്രവാസികള്‍ക്കും ആശ്വാസം നല്കുന്ന ഭാരത സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡ നിയമങ്ങള്‍ ലഘൂകരിച്ച്ത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹം തന്നെയെന്ന് ഫെഡറേഷന് ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ.രാജന് പടവത്തില്‍, ജനറള്‍ സെക്രട്ടറി ശ്രീ.വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ശ്രീ.ഏബ്രഹാം കളത്തില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.
ഫൊക്കാനാ, ഫോമാ, അടക്കമുള്ള എല്ലാ പ്രവാസി ദേശീയ സംഘടനകള്‍ നിരന്തരമായി സമര്‍പ്പിച്ച നിവേദനങ്ങളുടെ ഫലമാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് ശ്രീ.രാജന് പടവത്തില്‍ എടുത്തു പറഞ്ഞു.
ഫൊക്കാന ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസി ദേശീയ സംഘടനകള്‍ നിരന്തരമായി കേന്ദ്രസഹമന്ത്രി ശ്രീ.വി.മുരളീധരന് സമര്‍പ്പിച്ച നിവേദനങ്ങളുടെ പരിണിത ഫലമായിട്ടാണ് ഇങ്ങനെയൊരു നല്ല തീരുമാനം കൈക്കൊണ്ടതെന്ന് ഫൊക്കാനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ, സുജാ ജോസ്, ഷിബു വെണ്മണി, ബാല വിനോദ്, അലക്സാണ്ടര്‍ പൊടിമണ്ണില്‍, ജൂലി ജയ്ക്കബ്, വുമണ്‍സ് ഫോറം ചെയര്‍ ശ്രീമതി ഷീല ചെറു, ബി.ഓ.റ്റി. ചെയര്‍ ശ്രീ. വിനോദ് കെയാര്‍ക്കെ, സെക്രട്ടറി
ശ്രീ. ബോബി ജയ്ക്കബ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ ശ്രീ.ജോസഫ് കുരിയാപ്പുറം, ഫൗണ്ടേഷന് ചെയര്‍ ശ്രീ.ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ ഒന്നടങ്കം പ്രസ്ഥാവിച്ചു. എമര്‍ജന്‍സിയായി ഒന്നോ, രണ്ടോ, ആഴ്ചത്തെ അവധിക്ക് നാട്ടില്‍ എത്തുന്ന പ്രവാസികള്‍ നാട്ടില്‍ എത്തിയാല്‍ അതില്‍ ഒരാഴ്ച ക്വാറന്റീന് ഇരിക്കുവാനുള്ള ഈ നിയമത്തെ താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെച്ചു കൊണ്ടുള്ള ഈ ഉത്തരവ് എന്തുകൊണ്ടും പ്രവാസികള്‍ക്ക് ആശ്വാസവും അതിലുപരി പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വരുവാനുള്ള ഉത്തേജനവും കൂടി ആയിരിക്കും എന്നു തന്നെയാണ് എന്ന് എല്ലാ പ്രവാസികളും വിശ്വസിക്കുന്നത്. മേലിലും പ്രവാസികള്‍ക്കുണ്ടാവുന്ന എല്ലാവിധ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിനുവേണ്ടി ഫൊക്കാനാ എന്നും മുന്‍നിരയില്‍ ഉണ്ടാകുമെന്ന് ഫൊക്കാന നാഷ്ണല്‍ കമ്മറ്റിയിലെ എല്ലാ ഭാരവാഹികളും ഒന്നടങ്കം, തീരുമാനമെടുത്തു.