പട്ടികജാതി ദുര്‍ബല വിഭാഗത്തിന് കൃഷിഭൂമി വാങ്ങുന്നതിന് ധനസഹായം

Spread the love

കാസറഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയില്‍ പഞ്ചായത്തിലെ പട്ടികജാതിയിലെ ദുര്‍ബല വിഭാഗമായ വേടന്‍, നായാടി, കള്ളാടി, ചക്ലിയന്‍, അരുന്ധതിയാര്‍ എന്നീ വിഭാഗക്കാര്‍ക്ക് കൃഷിഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയില്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 55ല്‍ താഴെ പ്രായമുള്ളവരായിരിക്കണം. 10 സെന്റ് ഭൂമിയില്‍ കൂടുതല്‍ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കൈവശം ഉള്ളവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കുറഞ്ഞത് 25 സെന്റ് കൃഷി ഭൂമി വാങ്ങുന്നതിന് പരമാവധി 10 ലക്ഷം വരെ അനുവദിക്കും. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഫെബ്രുവരി 18 (വെള്ളി). വിവരങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 8547630171

Author

Leave a Reply

Your email address will not be published. Required fields are marked *