ബേഡകം റൈസ് ‘ഉമ’ വിപണിയില്‍

Spread the love

കാസറഗോഡ്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഉത്പാദിപ്പിച്ച ബേഡകം റൈസ് ഉമയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ ഭരതന്‍ നായര്‍ 40 കിലോ ജൈവ അരി ഏറ്റുവാങ്ങി. ചാളക്കാട് വയലില്‍ 2 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷിയില്‍ നിന്ന് ലഭിച്ച 8 ക്വിന്റല്‍ 70 കിലോ നെല്ല് ബേഡകം കൃഷിഭവനില്‍ ആത്മയുടെ സഹായത്തോടെ കാര്‍ഷിക കര്‍മ്മസേന ആരംഭിച്ച ബോയിലിംഗ് & റൈസ് മില്ലില്‍ നിന്ന് കുത്തിയാണ് ജൈവ അരിയാക്കി മാറ്റിയത്.
പരിപാടിയില്‍ വൈസ് പ്രസിഡന്റ് എ മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ ലത ഗോപി , ടി വരദരാജ്, പഞ്ചായത്ത് അംഗങ്ങളായ ഗോപാലകൃഷ്ണന്‍ , ശാന്തകുമാരി , പ്രിയ, ശ്രുതി, നൂര്‍ജഹാന്‍, ഗ്രാമാര്‍ട്ടിന്റെ ചുമതലക്കാരായ അനില്‍ മുന്നാട്, പ്രേംകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബേഡകം റൈസ് ജൈവ അരി ആവശ്യമുള്ളവര്‍ മരുതടുക്കത്തുള്ള ഗ്രാമ്യകം ഗ്രാമാര്‍ട്ടുമായി ബന്ധപ്പെടുക : ഫോണ്‍ 8136885886

Author

Leave a Reply

Your email address will not be published. Required fields are marked *