മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതം : കെ.സുധാകരന്‍ എംപി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്.ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല.എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു.

Leave Comment