നാലു യുവ സംരംഭകരായ എബ്രഹാം കോശി (സന്തോഷ്) , രഞ്ജിത് എം , തോമസ് മാത്യു, സ്റ്റാൻലി ജോൺ എന്നിവർ കൂട്ടായ ഉത്തവാദിത്വത്തോട് മലയാള മനസ്സുകളിൽ തോന്നാത്തതും, എന്നാൽ ഇന്ന് യുവ മനസ്സുകൾ എറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതുമായ ബോബ ബിസിനസ്സിൽ പ്രവേശിച്ചു.
നിശ്ചയദർഢ്യമുള്ള നാലു യുവക്കളാൽ തുറക്കപ്പെട്ട അതി സുന്ദരമായി അലങ്കരിക്കപ്പെട്ട സ്ഥാപനത്തിൽ നൂറിൽ പരം പേർക്ക് ഇരിപ്പടം സജ്ജമാക്കിയിട്ടുണ്ട്.
2022 ഫെബ്രുവരി 12 ഞായറാഴ്ച്ച 2 മണിക്കു ആധുനീക സൗകര്യങ്ങളോടു കൂടിയ ബബിൾ ലീഫ് എന്ന ബിസിനസ് സ്ഥാപനം അവരുടെ ആദ്യ സ്റ്റോർ ഫ്രണ്ടിന് തുടക്കം ഇട്ടു. മസ്കീറ്റ് സിറ്റിയിൽ 427 നോർത്ത് ടൌൺ ഈസ്റ്റ് റോഡിലാണ് ഈ ബിസിനസ് യൂണിറ്റ്. മസ്കീറ്റ് മേയർ ഡാനിയേൽ അലെമാൻ Jr, സണ്ണിവെയ്ൽ മേയർ സജി പി ജോർജ്ഉം ഒന്നിച്ചു റിബൺ മുറിച്ചു കൊണ്ടായിരുന്നു സ്ഥാപനം ഉൽഘടനം ചെയ്തത്.
നൂറു കണക്കിന് യുവ സുഹൃത്തുക്കൾ ഒന്നിച്ചു കൂടിയ ഉത്ഘാടന ചടങ്ങിൽ ഡാളസിലെ പ്രമുഖ സംഘനകളായ കേരള അസോസിയേഷൻ മുൻ പ്രസിഡഡ് ബാബു മാത്യു ,ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡണ്ട് എബി മക്കപ്പുഴ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ പ്രകൃതി ചേരുവകളും, ലാക്ടോസ് രഹിത ഓപ്ഷനുകളും, ഒറ്റ ബാച്ച് കരകൗശല സിറപ്പുകളും വാഗ്ദാനം ചെയ്തുകൊണ്ട്, പരമ്പരാഗത ബോബ ചായയോടുള്ള ഈ ആരോഗ്യബോധമുള്ള സമീപനം, വേഗത്തിൽ നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനം ആയി മാറും എന്നതിൽ സംശയം വേണ്ട.
ആശംസയോടെ എബി മക്കപ്പുഴ