യുക്രൈയ്‌നെ പ്രഹചരിച്ചാല്‍ അതു ജനാധിപത്യത്തിനെതിരെയുള്ള പ്രഹരമായിരിക്കുമെന്ന് പെലോസി

Spread the love

വാഷിംഗ്ടണ്‍: യുക്രെയ്ന്‍ അധിനിവേശത്തിന് റഷ്യന്‍ സൈന്യം തയ്യാറെടുക്കുകയും, യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും, യുക്രൈയ്‌നെ പ്രഹരിക്കാന്‍ റഷ്യ ശ്രമിച്ചാല്‍ അതു ജനാധിപത്യത്തിനുനേരെയുള്ള പ്രഹരമായിരിക്കുമെന്ന് യു.എസ്. സ്പീക്കര്‍ നാന്‍സി പെലോസി മുന്നറിയിപ്പു നല്‍കി. ഫെബ്രുവരി 13 ഞായറാഴ്ച മാധ്യമങ്ങളോടടു സംസാരിക്കുകയായിരുന്നു പെലോസി.

യുക്രെയ്ന്‍ അധിനിവേശത്തിനു റഷ്യ ശ്രമിച്ചാല്‍ നേരിടേണ്ടിവരുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെകുറിച്ചു റഷ്യന്‍ പ്രസിഡന്റ് ബോധവാനാണോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു ഇവരുടെ മറുപടി റഷ്യക്കെതിരെ യോജിച്ച നടപടികള്‍ സ്വീകരിക്കാന്‍ യു.എസ്. സഖ്യരാഷ്ട്രങ്ങളും തയ്യാറാകുമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി പെലോസി പറഞ്ഞു. റഷ്യയുമായി ഒരു ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായാല്‍ സംഭവിക്കാവുന്ന മരണം, നാശനഷ്ടം, സിവിലിയന്‍യനുണ്ടാകുന്ന ദുരിതം എന്നിവയ്ക്ക് റഷ്യ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.

യുദ്ധം ഒന്നിനും പ്രശ്‌നപരിഹാരമല്ല റഷ്യന്‍ മാതാപിതാക്കള്‍ അവരുടെ മക്കള്‍ യുദ്ധത്തിനു പോകുന്നതു അവര്‍ക്കു ഇഷ്ടമല്ല. അവരുടെ മക്കളെ ബാഗിലാക്കി തിരിച്ചുകൊണ്ടുവരേണ്ടിവക്കുന്ന്ത് സഹിക്കാവുന്നതിനപ്പുറമാണെന്നും അവര്‍ പറഞ്ഞു. യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ചതു ഏതു നിമിഷവും റഷ്യന്‍ സൈന്യം യുക്രെയ്‌നിലേക്കു പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെലോസി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *