സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ചു

Spread the love

സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ച ആദ്യദിനം ബാച്ച് അടിസ്ഥാനത്തിൽ ഇന്ന് വരേണ്ടിയിരുന്നവരിൽ 82% കുട്ടികൾ ഹാജരായി ; തിരുവനന്തപുരം തൈക്കാട് ഗവർമെന്റ് മോഡൽ എച്ച്.എസ്.എൽ. പി.എസിലെത്തി കുട്ടികളെ നേരിൽ കണ്ട് മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ ഇന്ന് വരേണ്ടിയിരുന്നവരിൽ 82% കുട്ടികൾ ഹാജരായി. ഫെബ്രുവരി 19 വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ ആയിരിക്കും അധ്യയനം.

സംസ്ഥാനത്ത് പ്രീ-പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50% കുട്ടികൾ ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരിൽ 65% കുട്ടികൾ ക്ലാസ്സുകളിൽ എത്തിച്ചേർന്നിരുന്നു.

ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സുകൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് ഗവർമെന്റ് മോഡൽ എച്ച്.എസ്.എൽ. പി.എസിലെത്തി കുട്ടികളെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു. കുട്ടികളുമായി മന്ത്രി ഏറെ നേരം ചിലവഴിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ല തിരിച്ചുള്ള ഹാജർ നില ഇനി പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *