ലോജിക്കിന്റെ ലോജിക്കായ 25 വര്‍ഷങ്ങള്‍

Spread the love

ലോജിക് ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സോഫ്റ്റ്വെയര്‍ കമ്പനിയിലൂടെ യാത്ര ആരംഭിച്ച്, കേരളത്തില്‍ ആദ്യമായി സര്‍ട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സിഎംഎ യുഎസ്എ), സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സിപിഎ) എന്നീ കോഴ്‌സുകള്‍ അവതരിപ്പിച്ചു മാനേജ്മെന്റ് രംഗത്തേക്ക് കാലെടുത്തുവച്ച ലോജിക്കിന്റെ 25 വര്‍ഷത്തെ ജൈത്രയാത്ര അത്ര എളുപ്പമായിരുന്നില്ല.
പ്രതിസന്ധികളെ തരണം ചെയ്ത്, ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സുരക്ഷിതമായ ഭാവി എങ്ങനെ വാര്‍ത്തെടുക്കാം എന്ന് ചോദിച്ചാല്‍ പുതുതലമുറയ്ക്ക് ഇന്ന് കൃത്യമായ ഉത്തരമുണ്ട്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കപ്പുറം വലിയ ചിന്തകളിലൂടെയും പഠന സംവിധാനങ്ങളിലൂടെ നിരവധി വിദ്യാര്‍ഥികളെ വിജയത്തിന്റെ പടി കയറ്റിയ ലോജിക്കിന്റെ വിജയകഥയിലൂടെ…

സോഫ്റ്റ്വെയര്‍ കമ്പനിയായി തുടക്കം
ലോജിക്കിന്റെ തുടക്കം സോഫ്റ്റ്വെയര്‍ കമ്പനിയിലൂടെയായിരുന്നു. 1997 ഫെബ്രുവരി 14-ലെ പ്രണയദിനത്തിലാണ് എറണാകുളം ആസ്ഥാനമാക്കി ലോജിക്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കമ്പനി പിറവിയെടുക്കുന്നത്. ലോജിക്കിന്റെ ഡയറക്ടര്‍മാരായ പോള്‍ ജോസഫ്, ബിജു ജോസഫ് ജേക്കബ്, എന്നിവരായിരുന്നു കമ്പനിയുടെ അമരക്കാര്‍.

മാനേജ്മെന്റ് രംഗത്തേക്ക്
സോഫ്റ്റ്‌വെയര്‍ കമ്പനിയിലൂടെയായിരുന്നു തുടക്കമെങ്കിലും ഡയറക്ടര്‍മാരായ പോള്‍ ജോസഫ്, ബിജു ജോസഫ് ജേക്കബ് എന്നിവര്‍ മാനേജ്‌മെന്റ് രംഗത്തെ പ്രൊഫഷണല്‍മാരായിരുന്നു. പ്രൊഫഷണല്‍ മാനേജ്‌മെന്റ് രംഗത്തെ സാധ്യതകള്‍ മനസിലാക്കിയ ഇവര്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് നിന്നും മാനേജ്‌മെന്റിലേക്ക് ചുവടുമാറ്റുകയായിരുന്നു. അങ്ങനെ 2005-ല്‍ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പോള്‍ ജോസഫ്, ബിജു ജോസഫ് ജേക്കബ് എന്നിവരോടൊപ്പം കെ.ആര്‍. സന്തോഷ് കുമാറും ഡയറക്ടറായി.
കേരളത്തില്‍ ആദ്യമായി സിഎംഎ യുഎസ്എ എന്ന ഇന്റെര്‍നാഷണല്‍ പ്രൊഫഷണല്‍ കോഴ്സ് ആരംഭിച്ചുകൊണ്ടായിരുന്നു ആ യാത്രയുടെ തുടക്കം. മൂന്ന് വിദ്യാര്‍ത്ഥികളായിരുന്നു ആദ്യം കോഴ്സിനു ചേര്‍ന്നത്. ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലുള്ള സിഎംഎ യുഎസ്എ എന്ന കോഴ്സിന്റെ അവസരങ്ങള്‍ മനസിലാക്കിയ വിദ്യാര്‍ഥികള്‍ കൂടുതലായി ഈ കോഴ്സ് തെരഞ്ഞെടുക്കുവാന്‍ തുടങ്ങി. മൂന്ന് വിദ്യാര്‍ഥികളുണ്ടായിരുന്ന കോഴ്സില്‍ പിന്നീട് 20 പേര്‍ അഡ്മിഷനെടുത്തു. മൂന്നാമത്തെ ബാച്ചില്‍ 45 പേര്‍ അഡ്മിഷനെടുത്തു. പഠിച്ചിറങ്ങിയവര്‍ക്കെല്ലാം നല്ല കമ്പനികളിലും സ്ഥാപനങ്ങളിലും മികച്ച ശമ്പളത്തില്‍ ജോലിയും ലഭിച്ചു. ഇന്ന് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സിഎംഎയുടെ ഇന്റെര്‍നാഷണല്‍ പ്ലാറ്റിനം പാര്‍ട്ണര്‍ കൂടിയാണ്.

വളര്‍ച്ചയുടെ പടവുകള്‍
2008 കാലഘട്ടത്തില്‍ സിഎ (ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി) പഠിക്കാനായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മുംബൈയ്ക്കും ചെന്നൈയ്ക്കും വണ്ടികയറിയിരുന്ന കാലം. ഈ സമയത്താണ് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സിഎ കോഴ്സ് ആരംഭിക്കുന്നത്. കേരളത്തില്‍ തന്നെ സിഎ പഠിക്കാനുള്ള ഒരു അവസരമായി വിദ്യാര്‍ഥികള്‍ ഇതിനെ കണ്ടു. ആദ്യബാച്ചില്‍ 18 കുട്ടികള്‍ അഡ്മിഷന്‍ എടുത്തു. തുടര്‍ന്ന് സിഎ ഇന്റെര്‍മീഡിയേറ്റ്, സിഎ ഫൈനലും ആരംഭിച്ചു. അതിനുശേഷം സിഎംഎ ഇന്ത്യ എന്ന കോഴ്സ് ആരംഭിച്ചു. സിഎംഎ ഇന്റെര്‍മീഡിയേറ്റാണ് ആദ്യം തുടങ്ങിയത്. ഇന്ന് ഇന്റെര്‍മീഡിയേറ്റും ഫൈനലും ലോജിക്കില്‍ പഠിപ്പിക്കുന്നുണ്ട്.
നാലാമത്തെ പ്രോഗ്രാമായിട്ടാണ് സിഎസ് (കമ്പനി സെക്രട്ടറി) കോഴ്സ് ആരംഭിക്കുന്നത്. തുടര്‍ന്ന് എസിസിഎ (അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റസ്), സിപിഎ (സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്), സിഐഎ (സര്‍ട്ടിഫൈഡ് ഇന്റേണല്‍ ഓഡിറ്റര്‍), സിഎഫ്എ (ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്) കോഴ്സുകളും ലോജിക്കില്‍ ആരംഭിച്ചു. എസിസിഎയുടെ ഗോള്‍ഡ് പാര്‍ട്ണറായ ലോജിക്, സിഎംഎ ഇന്ത്യയുടെ ക്യാറ്റില്‍ ആര്‍ഒസിസി (റെഗഗനൈസ് ഓറല്‍ കോച്ചിംഗ് സെന്റര്‍) യും കൂടിയാണ്.

ഈ കോഴ്സുകളുടെ എല്ലാം തുടക്കത്തില്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമായിരുന്ന അഡ്മിഷനെടുത്തിരുന്നത്. മികച്ച അധ്യാപനവും വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരങ്ങളും ലഭിച്ചപ്പോള്‍ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്, ഈ കോഴ്സുകള്‍ പഠിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനമായി വളര്‍ന്നു. ഇന്ന് ഒരു വര്‍ഷം പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ലോജിക്കില്‍ നിന്നും വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങി അവരുടെ ഭാവി സുരക്ഷിതമാക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ആസ്ഥാനമാക്കി കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, ദുബായ് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ആരംഭിച്ചു. ബെംഗളൂരുവിലും ചെന്നൈയിലും ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് അവിടെത്തെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനിലേക്ക് മാറ്റി.

മികവുറ്റ പ്ലേസ്മെന്റ് സെല്‍
കോവിഡ് കാലത്ത് പോലും ലോജിക്കില്‍ നിന്നും പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് യുഎസ് സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുകയുണ്ടായി. ലോകത്തിലെ തന്നെ മികച്ച ഫിനാന്‍ഷ്യല്‍ ആന്‍ഡ് മാനേജ്മെന്റ് കമ്പനികളില്‍ ലോജിക്കില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ പ്ലേസ്മെന്റിനു മാത്രമായി ലോജിക് സ്റ്റെപ്പ് എന്ന സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുന്നുണ്ട്. ഇന്റര്‍നാഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് ഉണ്ടാകണമെന്നില്ല. അവരെ അതിനായി പരിശീലിപ്പിക്കുന്നതിനാണ് സ്റ്റെപ്പ് എന്ന പ്രോഗ്രാം നടത്തുന്നത്. പേഴ്സണാലിറ്റി ഡെവലപ്മെന്റ്, കമ്മ്യൂണിക്കേറ്റീവില്‍ മികച്ചവരാക്കുക തുടങ്ങിയവയിലുള്ള പരിശീലനം ലോജിക്കില്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നുണ്ട്.

ഇ-ലേണിംഗ് ആപ്പ്
കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഇ-ലേണിംഗ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിയാണ് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ഈ പ്രതിസന്ധിയെ നേരിട്ടത്. 2019-ലാണ് എഡ്യൂക്കേഷന്‍ ആപ്പ് ലോജിക് ലഭ്യമാക്കിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍, റെക്കോഡഡ് ക്ലാസുകള്‍, പ്രീ റെക്കോഡഡ് ക്ലാസുകള്‍ എന്നിവയൊക്കെ ഇ-ലേണിംഗ് പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ലൈവ് ക്ലാസുകള്‍ കഴിഞ്ഞാലും വിദ്യാര്‍ഥികള്‍ക്ക് റെക്കോഡഡ് ക്ലാസുകള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പരീക്ഷ നടത്താനും മാര്‍ക്ക് അറിയാനുമുള്ള സംവിധാനം ഈ ആപ്പിലുണ്ട്. കുട്ടികളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനു ഡിസ്‌കഷന്‍ പ്ലാറ്റ് ഫോമുകളും ഇതിലുണ്ട്. ഓണ്‍ലൈന്‍ വഴി നോട്ടുകള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഇ- ലേണിംഗ് ആപ്പിലുണ്ട്.

സാമൂഹ്യപ്രതിബന്ധതയും
മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസവും
മികച്ച ശമ്പളവും പദവിയും ലഭിക്കുമ്പോഴും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ സമൂഹത്തോടും കുടുംബത്തോടും ഉത്തരവാദിത്തമുള്ളവരായി വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്. പഠനത്തോടൊപ്പം വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച് അവിടെത്തെ അന്തേവാസികളോടൊപ്പം ഏതാനും സമയം ചെലവിടല്‍, രക്തദാനം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, രക്തദാനം തുടങ്ങിയവ സിഎസ്ആര്‍ ഇനീഷ്യേറ്റീവുകളുടെ ഭാഗമായി ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ചെയ്തുവരുന്നു.
കോവിഡ് കാലത്ത് സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ടാബും ടിവിയും സ്റ്റഡി കിറ്റുകളും വിതരണം ചെയതിരുന്നു. ചെല്ലാനം പഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്തിലെ തന്നെ ജോയല്‍ എന്ന വിദ്യാര്‍ഥിക്കായി വീടും നിര്‍മിച്ചും നല്‍കിയിരുന്നു.ലോജിക്കിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 25 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നല്‍കാന്‍ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.

മികവുകള്‍, നേട്ടങ്ങള്‍
ഉന്നതവിദ്യാഭ്യാസരംഗത്ത് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് പുലര്‍ത്തുന്ന ഗുണനിലവാരത്തിന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്നും എക്സലന്‍സ് ഇന്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ് ലഭിച്ചു. ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ നടത്തിയതിന് ഐഎംഎയുടെ അവാര്‍ഡ് തുടര്‍ച്ചയായി ലോജിക്കിനാണ് ലഭിച്ചത്.
സിഎംഎ അംഗീകരിച്ച ഓറല്‍ കോച്ചിംഗ് സെന്റര്‍(സിഎടി), സ്‌കില്‍ ഡെവല്പ്പ്മെന്റ് എന്‍എസ്ഡിസിയുടെ അപ്രേൂവ് ലേണിംഗ് പ്രൊവൈഡര്‍, ചിന്മയ സര്‍വകലാശാലയുടെ പ്രൊഫഷണല്‍ കോച്ചിംഗ് പാര്‍ട്ണര്‍, ഹോക്ക് ഇന്റെര്‍നാഷണല്‍ മെറ്റീരിയല്‍ പ്രൊവൈഡര്‍ തുടങ്ങിയ നിലയിലൊക്കെ ലോജിക് പ്രവര്‍ത്തിച്ചുവരുന്നു. കെഎംഎം കോളജുമായി ബന്ധപ്പെട്ട് പ്രഫഷണല്‍ കോഴ്സുകള്‍ ചെയ്യാനുള്ള സൗകര്യവും ലോജിക് നല്‍കുന്നു.
സിഎംഎസ് കോളജ് കോട്ടയം, മാര്‍ അഗസ്തീനോസ് കോളജ് രാമപുരം, ടികെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, കൊല്ലം, അല്‍ ഫാറൂഖ് കോളജ് കോഴിക്കോട് തുടങ്ങി പത്തില്‍പ്പരം കോളജുകളുമായി ലോജിക് എം.ഒ.യു.(മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഒപ്പിട്ടിട്ടുണ്ട്.

മികച്ച മാനേജ്മെന്റ്
മാനേജ്മെന്റ് ആന്‍ഡ് ഫിനാന്‍സ് മേഖലകളില്‍ പ്രൊഫഷണല്‍ മികവ് തെളിയിച്ച മൂന്ന് ഡയറക്ടര്‍മാരാണ് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിനുള്ളത്. കെ.ആര്‍.സന്തോഷ് കുമാര്‍(സിഎംഎ), ബിജു ജോസഫ് ജേക്കബ് (സിഎ), പോള്‍ ജോസഫ് (എംബിഎ) എന്നിവരാണ് ഈ സ്ഥാപനത്തെ പ്രഫഷണല്‍ രീതിയില്‍ മുന്നോട്ട് നയിക്കുന്നത്.
ഒരു വിദ്യാര്‍ഥിയെ നല്ല ശമ്പളത്തില്‍ അവര്‍ ആഗ്രഹക്കുന്നതിലുമപ്പുറമുള്ള പദവിയില്‍ എത്തിക്കുക മാത്രമല്ല, അവരെ സമൂഹത്തോട് പ്രതിബന്ധതയുള്ളവരായി മാറ്റുക എന്നതും കൂടിയാണ് ലോജിക് ചെയ്യുന്നതെന്ന് കെ.ആര്‍. സന്തോഷ് കുമാര്‍ പറഞ്ഞു.
ആഗോള കോര്‍പറേറ്റ് രംഗത്തെ ഏത് വെല്ലുവിളികളെയും നേരിടാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയാണ് ലോജിക്കിന്റെ ലക്ഷ്യമെന്ന് പോള്‍ ജോസഫ് പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിശീലനവും മെച്ചപ്പെട്ട സൗകര്യങ്ങളും നല്‍കി മിടുക്കന്മാരായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന സ്ഥാപനമായി ലോജിക് മാറിയെന്ന് ബിജു ജോസഫ് ജേക്കബ് പറഞ്ഞു. മുന്‍കാലങ്ങളിലും ഇപ്പോഴും അക്കാദമിക് രംഗത്ത് മികച്ച അധ്യാപനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത വിജയങ്ങളും നേട്ടങ്ങളും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിനെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.

Report :Arunkumar  vr

Author

Leave a Reply

Your email address will not be published. Required fields are marked *