ഡാലസ് കൗണ്ടിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

Spread the love

ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് കേസുകളുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇവിടെ 6383 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും 62 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ഡാലസ് കൗണ്ടി അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ 2800 എണ്ണം കുറവാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Picture2

കഴിഞ്ഞ മാസത്തേക്കാള്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുവെങ്കിലും ഒമിക്രോണ്‍ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആശങ്ക ദുരീകരിക്കപ്പെട്ടിട്ടില്ലെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് എഴുതി തയാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. മാസ്‌ക്ക് ധരിക്കുന്നതും സാമൂഹ്യ അകലം കാത്തുസൂക്ഷിക്കുന്നതും രോഗവ്യാപനം കുറയ്ക്കുന്നതിന് കാരണമാകുമെന്നതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജഡ്ജി അഭ്യര്‍ഥിച്ചു.

ഡാലസ് കൗണ്ടിയിലെ ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ചു 561161 കോവിഡ് കേസുകളും 5888 മരണം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ ശരാശരി ഒരു ദിവസം 1117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡാലസ് കൗണ്ടിയില്‍ 1792928 പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ ലഭിച്ചിട്ടുണ്ട്. കൗണ്ടി ജനസംഖ്യയില്‍ 1533500 (623%) പേര്‍ക്ക് പൂര്‍ണ്ണവാക്‌സിനേഷനും ലഭിച്ചതായി ജഡ്ജി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *