തോപ്പില്‍രവിയുടെ സ്മാരകം തകര്‍ത്തവരെ അറസ്റ്റ് ചെയ്യണം : എംഎം ഹസ്സന്‍

Spread the love

പ്രമുഖകോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും മുന്‍ഡിസിസി പ്രസിഡന്റുമായിരുന്ന തോപ്പില്‍ രവിയുടെ കൊല്ലം അഞ്ചാലുംമൂട്ടില്‍ സ്ഥാപിച്ചിരുന്ന സ്മാരകം അടിച്ചുതകര്‍ത്ത ഡിവൈഎഫ് ഐ , എസ്എഫ് ഐ പ്രവര്‍ത്തകരെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

തോപ്പില്‍ രവിയെപ്പോലെ സമാദരണീയനായ നേതാവിന്റെ സ്മാരകത്തിന് നേരെ ഉണ്ടായ അക്രമം അപലപനീയമാണ്. ശാസ്താംകോട്ട കോളേജ് തെരഞ്ഞെടുപ്പില്‍ കെഎസ് യു ഉജ്വലവിജയം നേടിയതിലെ കുടിപ്പക്കയാണ് ഡിവൈഎഫ് ഐ , എസ്എഫ് ഐ പ്രവര്‍ത്തകര്‍ തോപ്പില്‍രവിയുടെ സ്മാരക്കിന് നേരെ കാട്ടിയത്. നേരത്തെയും സിപിഎം ഗുണ്ടകള്‍ ഇതേ സ്മാരകത്തിന് നേരെ അക്രമം നടത്തിയിട്ടുണ്ട്.

സ്മാരകം തകര്‍ത്തവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദിന്റെയും തൃക്കടവൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജുമോഹന്റെയും വീടുകള്‍ അടിച്ചുതകര്‍ത്തു. മൈനാഗപള്ളി പഞ്ചായത്ത് പ്രസിഡന്റ് വാഹനം തല്ലിതകര്‍ക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഭരണത്തിന്റെ തണലില്‍ സിപിഎം ക്രിമനലുകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പോലീസ് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഇവര്‍ക്കെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *