കരിയിൽ തോട് കയ്യേറ്റം അനുവദിക്കില്ല : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം മുട്ടത്തറ കരിയിൽ തോട് കയ്യേറ്റം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതു ജലാശയങ്ങൾ ആരും കയ്യേറരുത് എന്നാണ് സർക്കാർ നയം. കയ്യേറ്റ ശ്രമം റവന്യു അധികാരികൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേമം മണ്ഡലത്തിലെ കരിയിൽ തോടും പരിസര പ്രദേശങ്ങളും മണ്ഡലം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. കരിയിൽ തോടിലൂടെയുള്ള ഒഴുക്ക് പത്തോളം കോർപ്പറേഷൻ വാർഡുകളെ ബാധിക്കുന്നതാണ്. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതാണ്. നിയമപരമായ കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് തോട് നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. അത് വേഗത്തിൽ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുട്ടത്തറ വാർഡിലെ ത്രിമൂർത്തീ നഗറിനു പുറകിലൂടെയാണ് കരിയൽ തോട് ഒഴുകുന്നത്. നഗരസഭയിലെ മുട്ടത്തറ , കമലേശ്വരം,അമ്പലത്തറ, കളിപ്പാൻകുളം, ശ്രീവരാഹം വാർഡുകളിലെ മഴ വെള്ളം കരിയിൽ തോട് വഴി ഒഴുകിയാണു പാർവ്വതി പുത്തനാറിൽ ചേരുന്നത്.

Leave Comment