കാഞ്ഞിരംകുളം – ബാലരാമപുരം റൂട്ടിൽ സ്കൂൾ സമയത്ത് ആവശ്യമായ കെഎസ്ആർടിസി ബസ് സർവീസുകൾ ഇല്ല എന്ന വാർത്ത അവാസ്തവം

Spread the love

ഗതാഗത മന്ത്രിയുമായി ആശയവിനിമയം നടത്തി മന്ത്രി വി ശിവൻകുട്ടി.

കാഞ്ഞിരംകുളം – ബാലരാമപുരം റൂട്ടിൽ സ്കൂൾ സമയത്ത് ആവശ്യമായ കെ എസ് ആർ ടി സി സർവീസുകൾ ഇല്ലെന്ന വാർത്ത അവസ്തവമാണെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ മേഖലയിൽ ഗതാഗതസൗകര്യം പരിമിതമാണെന്നും വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്താൻ ആകുന്നില്ലെന്നുമുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ സമയത്ത് മതിയായ ബസ് സർവീസുകൾ ഉണ്ടെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്. ഇക്കാര്യത്തിൽ ഗതാഗത മന്ത്രിയുമായി ആശയവിനിമയം നടത്തിയതായും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കെഎസ്ആർടിസി അധികൃതർ നൽകിയ സ്കൂൾ സമയത്തുള്ള ബസ് സമയക്രമം ഇനി നൽകുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *