പയ്യാവൂർ ആദിവാസി മേഖല വിനോദ വിജ്ഞാന കേന്ദ്രം നിർമ്മാണം: ഫണ്ട് ശേഖരണം തുടങ്ങി

Spread the love

കണ്ണൂർ: പയ്യാവൂർ ആദിവാസി മേഖല വിനോദ വിജ്ഞാന കേന്ദ്രം നിർമ്മാണത്തിന് ഫണ്ട് ശേഖരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഡോ. വി ശിവദാസൻ എം പി നിർവ്വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീം, നെറ്റ്‌വർക്ക്-പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെൻറ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ അധ്യക്ഷത വഹിച്ചു. വിജ്ഞാന കേന്ദ്രം നിർമ്മാണ ഫണ്ട് ശിവദാസൻ എം പി ഏറ്റുവിവാങ്ങി. നെറ്റ്‌വർക്ക്-പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെൻറ് കോ-ഓർഡിനേറ്റർ ടി കെ ഗോവിന്ദൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *