കോണ്‍ഗ്രസ് നേതൃയോഗം 26ന്

Spread the love

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 26ന് ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ 10.30ന് പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍ ജി.പരമേശ്വര, അസിസ്റ്റന്റ് റിട്ടേണീംഗ് ഓഫീസര്‍ വി.കെ.അറിവഴകന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,മുതിര്‍ന്ന നേതാക്കള്‍,കെപിസിസി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍,ഡിസിസി പ്രസിഡന്റുമാര്‍,പോഷക സംഘടനാ,സെല്‍ തുടങ്ങിയവയുടെ പ്രസിഡന്റുമാര്‍,കെപിസിസി മെമ്പര്‍മാര്‍ എന്നിവരും സംബന്ധിക്കും.

അംഗത്വ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ചുമതലക്കാര്‍ക്കും നിയോജക മണ്ഡലം ചുമതലക്കാര്‍ക്കും അന്നേദിവസം രാവിലെ 11.30ന് ഇന്ദിരാഭവനില്‍ വച്ച് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *