കേരളത്തില്‍ പിണറായി ഭരിക്കുമ്പോള്‍ ആര്‍ക്കും അഴിമതി നടത്താം – രമേശ് ചെന്നിത്തല

Spread the love

തിരു:  കേരളത്തില്‍ പിണറായി ഭരിക്കുമ്പോള്‍ ആര്‍ക്കും അഴിമതി നടത്താം അഴിമതിയെ പറ്റി അന്വേഷിക്കുവാന്‍ പാടില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നുവെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയപ്രഖ്യാപന നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാണ് നരേന്ദ്രമോദിയും ചെയ്യുന്നത്. മോദി കോര്‍പ്പറേറ്റുകളെ ഉപയോഗിച്ചുകൊണ്ട് മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്നു. ഗവണ്‍മെന്റിന്റെ പരസ്യം നല്‍കികൊണ്ട് മാധ്യമങ്ങളെ വശത്താക്കാന്‍ നോക്കുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും ഉപയോഗിച്ച് കൊണ്ട് ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. ഇക്കാലമത്രയും കേരളത്തിലുണ്ടായ വികസന കാര്യങ്ങള്‍ കോണ്‍ഗ്രസ്സിനും

ഐക്യജനാധിപത്യമുന്നണിക്കുമുളള പങ്ക് ആര്‍ക്കും അറിയുന്നതാണ്, ഈ പദ്ധതികളെ എല്ലാം തുരങ്കം വെച്ചത് ആരാണ്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ട്രാക്ടര്‍ ഇറങ്ങിയപ്പോള്‍ ട്രാക്ടര്‍ കത്തിച്ചവരാണിവര്‍ ,പാവപ്പെട്ട കയര്‍ തൊഴിലാളികള്‍ക്ക് കയര്‍ യന്ത്രം വന്നപ്പോള്‍ അതിനെ എതിര്‍ത്തവരാണിവര്‍ ,കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കമ്പ്യൂട്ടര്‍ കന്പ്യൂട്ടര്‍ വേണ്ട എന്ന് സമരം നടത്തിയവരാണിവര്‍, ടെലിവിഷന്‍ വന്നപ്പോള്‍ വിഡ്ഢിപ്പെട്ടി ആണെന്ന് പറഞ്ഞവരാണിവര്‍, എഡിബി വായ്പയില്‍ ആന്റണി ഗവണ്‍മെന്റ് മുന്നോട്ട് വന്നപ്പോള്‍ എഡിബിക്കാരുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചവര്‍ ഇന്ന് എഡിബിയുടെ പിന്നാലെ നടക്കുകയാണ്. സില്‍വര്‍ലൈനിന്റെ ലോണിനു വേണ്ടി വേള്‍ഡ് ബാങ്കിന്റെയും ഐഎംഫിന്റെയും പിന്നാലെ നടക്കുകയാണ്. ഇത്എന്ത് കമ്യൂണിസമാണിത്.

ബംഗാളിലലെ നന്ദിഗ്രാം എങ്ങനെയാണോ സിപിഎമിന് അന്തകനായി മാറിയത് അതേപോലെ സില്‍വര്‍ലൈനില്‍ നിന്ന് ബുദ്ധദേവ് ഭട്ടാചാര്യയെ പോലെ പിണറായി വിജയനും അതേ അവസ്ഥയുണ്ടാകും

യുഡിഎഫിന് ദുര്‍ബലാവസ്ഥയില്ല .തെര്‌ഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതും ജയിക്കുന്നതും ജനാധിപത്യത്തില്‍ സ്വാഭാവികമാണ് പക്ഷേ എല്‍ ഡിഎഫിനെ അധികാരത്തില്‍ കയറ്റിയ ജനങ്ങള്‍ ഇന്ന് പശ്ചാത്തപിക്കുകയാണ്. നിങ്ങള്‍ നല്‍കിയ മോഹന വാഗ്ദ്ധാനങ്ങളില്‍ കുടുങ്ങിപ്പോയത് 9 മാസക്കാലത്തെ ഭരണത്തില്‍ നിന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. ഈ സര്‍ക്കാരിനെതിരെയുളള ശക്തമായ പോരാട്ടം യുഡിഎഫ് തുടരുമെന്നും ചെന്നിത്തല പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *