ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Spread the love

തിരുവനന്തപുരം: ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രേഖകൾ പരിശോധിക്കാൻ അദാലത്തുകൾ നടത്തി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻമുഖ്യമന്ത്രി ജില്ലാ കലക്ടർമാരോട് നിർദേശിച്ചു. ഇതിന്റെ പുരോഗതി ആഴ്ച തോറും കലക്ടർമാർ വിലയിരുത്തണം. ഏറ്റെടുത്തു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണം. മറ്റ് വകുപ്പുകൾ ആവശ്യമായ അനുമതികൾ വേഗതയിൽ നൽകണം. രാത്രി ജോലികൾക്ക് തടസ്സമുണ്ടാകില്ല.
റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി യുടെ നേതൃത്വത്തിൽ പദ്ധതി അവലോകനം നടത്തണം. പൊതു മരാമത്ത്, റവന്യൂ വകുപ്പ് മന്ത്രിമാർ നിശ്ചിത ഇടവേളകളിൽ പുരോഗതി വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, എൻ എച്ച് എ ഐ റീജിണൽ ഓഫീസർ ബി.എൽ മീണ, തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *