മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭക്ക് ഏഴ് പുതിയ ഇടയന്മാർ

Spread the love

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ, ഫാ. വിനോദ് ജോർജ്, ഫാ. സക്കറിയ നൈനാൻ ചിറത്തലാട്ട് എന്നിവരാണ് പുതിയ നിയുക്ത മെത്രാന്മാർ.

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ ഇടവകകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള 4009 മലങ്കര അസോസിയേഷൻ പ്രതിനിധികളിൽ നിന്നും ആകെ റജിസ്റ്റർ ചെയ്ത 3917 പേരിൽ 3889 പേർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി – 98.53 %. വോട്ടു ചെയ്ത വൈദികരുടെ എണ്ണം 1259. അൽമായരിൽ 2630 പേർ വോട്ടു രേഖപ്പെടുത്തി. ലോക ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭ കൊറോണ മഹാ വ്യാധിയെ അതിജീവിച്ചുകൊണ്ട് ഓൺലൈൻ വോട്ടിങ്ങിലൂടെ തങ്ങളുടെ ഇടയന്മാരെ സുതാര്യമായി തെരെഞ്ഞെടുത്തു എന്നുള്ളതിൽ മലങ്കര സഭാ മക്കൾക്ക് ഇത് അഭിമാന നിമിഷം.

സഭയിലെ മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രധാന വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലെ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ സമ്മേളിച്ചു. മറ്റ് അംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓൺലൈനിലൂടെയാണു പങ്കെടുത്തത്. രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി സി.കെ. മാത്യുവായിരുന്നു മുഖ്യ വരണാധികാരി.

നിയുക്ത
മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ശുശ്രൂഷ ജൂലൈ 28- നടക്കും.

ഏപ്രിൽ 30 -ന്‌ നിയുക്ത മെത്രാന്മാർ ഇപ്പോൾ വഹിക്കുന്ന എല്ലാ ചുമതലകളിൽ നിന്നും വിടർത്തും. മെയ് ഒന്നുമുതൽ മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കീഴിൽ ഒരുക്കശുശ്രൂഷയും ധ്യാനവും വിദഗ്ധ പരിശീലനവും നടക്കും. ജൂൺ രണ്ടിന്‌ പരുമലയിൽ വച്ച് സന്യാസവൃതത്തിന്റെ പൂർണതയായ റമ്പാൻ സ്ഥാനം നൽക്കും. തുടർന്ന് ജൂലൈ 28 എപ്പിസ്‌കോപ്പമാരായി വാഴിക്കും. തുടർന്ന് ആഗസ്റ് ഒന്നുമുതൽ ആരംഭിക്കുന്ന പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരവും, ആഗസ്റ് നാലിന്‌ നടക്കുന്ന മലങ്കര അസോസിയേഷൻ തെരെഞ്ഞെടുക്കുന്ന പുതിയ സഭാമാനേജിഗ് കമ്മറ്റിയുടെ അംഗീകാരത്തോടെ ആഗസ്റ്റ് 15 മുതൽ മലങ്കര സഭയുടെ നിലവിൽഒഴിവുള്ള ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തമാരായി ചുമതല ഏൽക്കും.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു.

1. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്സെക്രട്ടറി

2. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് – കോട്ടയം വൈദിക സെമിനാരി ഗവേണിംഗ്ബോര്‍ഡ് മെമ്പര്‍

3. യൂഹാനോന്‍ മാര്‍ മിലിത്തോസ് – ബാംഗ്ലൂര്‍ യു.റ്റി.സി-യിലേക്കുള്ള സഭാപ്രതിനിധി

4. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് – സ്ലീബാദാസ സമൂഹം പ്രസിഡന്റ്, മിനിസ്ട്രി ഓഫ് ഹ്യൂമന്‍എംപവര്‍മെന്റ് പ്രസിഡന്റ്

5. സഖറിയാ മാര്‍ നിക്കോളാവോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വൈസ്പ്രസിഡന്റ്

6. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് – എം.ഒ.സി പബ്ലിക്കേഷന്‍സ് പ്രസിഡന്റ്

7. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് – കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂള്‍സ്കോര്‍പ്പറേറ്റ് മാനേജര്‍, മിഷന്‍ ബോര്‍ഡ് പ്രസിഡന്റ്

8. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് – വിവാഹ സഹായ പദ്ധതി പ്രസിഡന്റ്, ചര്‍ച്ച്ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ്

9. ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് – നാഗ്പൂര്‍ സെമിനാരി വൈസ് പ്രസിഡന്റ്, ഇക്കോളജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ്

10. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് – ഭവന നിര്‍മ്മാണ പദ്ധതി പ്രസിഡന്റ്

11. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് – കോട്ടയം വൈദിക സെമിനാരി വൈസ്പ്രസിഡന്റ്, വൈദിക സംഘം-ബസ്‌ക്യോമോ അസ്സോസിയേഷന്‍ പ്രസിഡന്റ്

12. അലക്‌സിയോസ് മാര്‍ യൗസേബിയോസ് – സഭാ പബ്ലിക് സ്‌കൂളുകളുടെ മാനേജര്‍, സണ്ടേസ്‌കൂള്‍-ബാലസമാജം പ്രസിഡന്റ്

13. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് – മര്‍ത്തമറിയം സമാജം-നവജ്യോതി മോംസ്പ്രസിഡന്റ്, മലങ്കര സഭാ മാസിക പ്രസിഡന്റ്, സഭയുടെ പി.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ്, മീഡിയവിംഗ് പ്രസിഡന്റ്, എം.എം.സി. സ്‌കൂള്‍സ് മാനേജര്‍

14. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് പ്രസിഡന്റ്, സണ്ടേസ്‌കൂള്‍ ഒ.കെ.ആര്‍ പ്രസിഡന്റ്

15. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് – ശുശ്രൂഷക സംഘം പ്രസിഡന്റ്

16. യാക്കോബ് മാര്‍ ഏലിയാസ് – മിഷന്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ്

17. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് – പ്രാര്‍ത്ഥനാ യോഗം പ്രസിഡന്റ്, ചര്‍ച്ച്അക്കൗണ്ട്‌സ് കമ്മറ്റി പ്രസിഡന്റ്

18. ഡോ. സഖറിയ മാര്‍ അപ്രേം – എം.ഒ.സി.കോര്‍പ്പറേറ്റ് കോളേജ് പ്രസിഡന്റ്

19. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് – യുവജനപ്രസ്ഥാനം പ്രസിഡന്റ്

20. ഡോ. ഏബ്രഹാം മാര്‍ സെറാഫിം – എം.ജി.ഒ.സി.എസ്.എം. പ്രസിഡന്റ്, ആര്‍ദ്രചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്

† ¶uήҫhakoήam ᾏҫhȅἧ †
1-770-910-9050

Author

Leave a Reply

Your email address will not be published. Required fields are marked *