ഇന്ത്യ കാത്തോലിക് അസോസിയേഷൻ വാർഷിക ഉദ്ഘാടനവും, ഹാൻഡിങ് ഓവർ സെറിമണിയും മാർച്ച് 5-ന്‌

Spread the love

ന്യുയോർക്ക്: ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 43 )o വാർഷിക ഉദ്ഘാടനവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനവും, മാർച്ച് മാസം അഞ്ചാം തിയതി അഞ്ചുമണിക്ക് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റെറിൽ നടത്തപ്പെടുന്നു.

അസോസിയേഷന്റെ പ്രസിഡണ്ട് ആന്റോ വർക്കി അധ്യക്ഷത വഹിക്കുന്ന യോഗം റവ ഫാദർ ജോണി ചെങ്കളൻ CMI ഉദ്ഘാടനം ചെയ്യും. കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ മേരികുട്ടി മൈക്കളിന്റെ നേതൃത്വത്തിൽ കുട്ടികളിടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും .

ചടങ്ങുകൾക്ക് ബോർഡ് ഓഫ് ട്രസ്ടീ മെമ്പർ ജോർജ്കുട്ടിയും, കമ്മിറ്റി മെമ്പർ തോമസ് പ്രകാശും കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

5 മണിക്ക് ആപ്പറ്റൈസർ തുടങ്ങുന്നതും, ഡിന്നറോടുകൂടി പ്രോഗ്രാം അവസാനിക്കുന്നതുമാണ്. (പ്രവേശനം സൗജ്യന്യം). പ്രസ്തുത മീറ്റിങ്ങലെക്കു ഏവരെയും സ്വാഗതം ചെയ്തുകൊണ്ടും, പരിപാടി ഒരു വൻ വിജയമാക്കണമെന്നും പ്രസിഡന്റെ ആന്റോ വർക്കി അഭ്യർത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *