അമേരിക്കന്‍ വിമാനങ്ങള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കി റഷ്യയുടെ തിരിച്ചടി

Spread the love

വാഷിങ്ടന്‍ : റഷ്യന്‍ വിമാനങ്ങള്‍ അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതു വിലക്കി പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു തിരിച്ചടിയായി അമേരിക്കയിലെ പ്രധാന വിമാന സര്‍വീസുകള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കികൊണ്ടു റഷ്യന്‍ അധികൃതര്‍ ഉത്തരവിട്ടു.

അമേരിക്കക്കു പുറമെ കാനഡ, യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്ട്രിയ, ജര്‍മനി, പോളണ്ട്, ബള്‍ഗേറിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇതിനു തിരിച്ചടിയെന്നോണം 12 രാഷ്ട്രങ്ങളുടെ (അമേരിക്ക ഉള്‍പ്പെടെ) വിമാനങ്ങള്‍ റഷ്യക്കു മീതെ പറക്കുന്നതിനെ പുടിന്‍ ഭരണകൂടം തടഞ്ഞിട്ടുണ്ട്.

കാര്‍ഗൊ എയര്‍ലൈന്‍സ് ഫെഡഎക്‌സ്, യുപിഎസ് റഷ്യക്കുമീതെ പറക്കുകയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. റഷ്യയിലേക്ക് ഒരു പാക്കേജും ഡലിവറി നടത്തുകയില്ലെന്ന് ഫെഡക്‌സ് പ്രഖ്യാപിച്ചപ്പോള്‍, റഷ്യയില്‍ നിന്നോ, റഷ്യയിലേക്കോ യാതൊന്നും യുപിഎസ് സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിമാന സര്‍വീസുകളും കാര്‍ഗൊ ഫ്‌ലൈറ്റുകളും നിരോധിച്ചതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. അമേരിക്ക റഷ്യക്കെതിരെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയത് റഷ്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന തലത്തിലേക്ക് എത്തുമെന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *