കേരളത്തില്‍ ദിനം പ്രതിവര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാഅക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും അതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ സംഘടിപ്പിച്ചു.
സെക്രട്ടേറിയറ്റ്, എറണാകുളം, കോഴിക്കോട് കളക്ട്രേറ്റുകള്‍ ഉള്‍പ്പടെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന ധര്‍ണ്ണയില്‍ യുഡിഎഫ് എംപിമാര്‍,എംഎല്‍എമാര്‍,തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍,യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ക്രസമാധാന തകര്‍ച്ചയ്ക്കെതിരെയും ഭരണസ്തംഭനത്തിനെതിരെയും യുഡിഎഫ് നടത്താന്‍ പോകുന്ന തുടര്‍സമരങ്ങളുടെ ഭാഗമായാണ് മൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ, തൃശ്ശൂര്‍,ഇടുക്കി,പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ധര്‍ണ്ണ എറണാകുളം കളക്ട്രേറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും കാസര്‍ഗോഡ്,വയനാട്, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ധര്‍ണ്ണ കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ പികെ കുഞ്ഞാലികുട്ടിയും ഉദ്ഘാടനം ചെയ്തു.