തിരുവല്ല: അമേരിക്കയിലെ ആദ്യ ഇന്ത്യൻ പ്രസിദ്ധീകരണമായ ഇന്ത്യ എബ്രോഡിന്റെ സ്ഥാപക മാനേജിംഗ് എഡിറ്ററായിരുന്ന ജോർജ് മത്തായി സി.പി.എ. അത്ഭുത പ്രതിഭാസമായിരുന്നുവെന്ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും പ്രമുഖ പത്രപ്രവർത്തകനുമായ തോമസ് ജേക്കബ് പറഞ്ഞു. രണ്ടു തവണ കിഡ്‌നി ട്രാൻസ്പ്ലാൻ്റിനു വിധേയനായ ജോർജ് മത്തായി ജീവിതയാത്രയിൽ ആരോഗ്യപരമായ വെല്ലുവിളികൾ തരണം ചെയ്ത് ലക്ഷ്യങ്ങളിലേക്കു സഞ്ചരിച്ചു. അതുകൊണ്ടു ജോർജിനെ ഒരു അത്ഭുത പ്രതിഭാസമെന്നു വിളിക്കാമെന്നും തോമസ് ജേക്കബ് കൂട്ടിച്ചേർത്തു .
മാർച്ച് 19ന് തിരുവല്ല വൈ.എം.സി.എ. ആഡിറ്റോറിയത്തിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ് മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണ സമ്മേളനത്തിൻ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തോമസ് ജേക്കബ്. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.ജി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ജോർജ് മത്തായി പുരസ്‌കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിനു തോമസ് ജേക്കബ് സമ്മാനിച്ചു. സജി മത്തായി കാതേട്ട് പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തി. അച്ചൻകുഞ്ഞ് ഇലന്തൂർ , തോമസ് ജേക്കബിനെ പൊന്നാട അണിയിച്ച്
സ്വീകരിച്ചു. ജോർജ് മത്തായി സുവിശേഷ, ജീവകാരുണ്യ മേഖലയിൽ ചെയ്ത മഹത്തായ സംഭാവനകളെ സ്മരിച്ച് ജോൺസൺ മേലേടം (ഡാളസ്) പ്രസംഗിച്ചു. ജോർജ് മത്തായിയുടെ ജീവിതരേഖ പാസ്റ്റർ ജെ ജോസഫ് അവതരിപ്പിച്ചു. ‘ഉപദേശിയുടെ മകൻ’ എന്ന പുസ്തകം മുൻ മന്ത്രി അഡ്വ. മാത്യു ടി തോമസ് എംഎൽ എ, ജോർജ് ടി. ഏബ്രഹാമിന് നൽകി പ്രകാശനം ചെയ്തു. ടോണി ഡി. ചെവൂക്കാരൻ പുസ്തകം പരിചയപ്പെടുത്തി.
പാസ്റ്റർമാരായ ഫിന്നി ജോർജ്, സാം ടി മുഖത്തല, ഡി കുഞ്ഞുമോൻ, വർഗീസ് മത്തായി, സുനിൽ വേട്ടമല, ഷിബിൻ ശാമുവേൽ, ബ്രദർ കെ.റ്റി. വർഗീസ് കപ്പമാംമൂട്ടിൽ, ഗ്ലന്നി പി സി, ബ്ലസൻ മാത്യു, സിസ്റ്റർ സൂസൻ ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ സാംകുട്ടി ചാക്കോ അവതാരകനായിരുന്നു. ഫിന്നി പി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആമുഖ പ്രസ്താവന നടത്തി. ബിന്നി മാത്യു ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.പാസ്റ്റർമാരായ സണ്ണി ജോർജ്, ഗീവർഗീസ് ചാക്കോ (യുഎസ്), കെ.വി.ജോർജ് എന്നിവർ പ്രാർഥന നയിച്ചു.
Report : Shibu Mullamkattil