ഡിജിറ്റൽ റീസർവേ: 1500 സർവയർമാരേയും 3200 ഹെൽപർമാരെയും നിയമിക്കുന്നതിന് അനുമതിയായി

Spread the love

സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ഒന്നാം ഘട്ടം വേഗത്തിൽ പൂർത്തിയാക്കാനായി 1500 സർവയർമാരെയും 3200 ഹെൽപർമാരെയും കരാർ അടിസ്ഥാനത്തിൽ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിന് സർവേ ഡയറക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ജില്ലാ അടിസ്ഥാനത്തിലാണ് നിയമിക്കുക. ജില്ലാ കളക്ടർ ആയിരിക്കും നിയമനാധികാരി.
എസ്. എസ്. എൽ. സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. മൂന്നു മാസത്തെ ചെയിൻ സർവേ, സർവേ ടെസ്റ്റ് ലോവർ സർട്ടിഫിക്കറ്റ്, സർവേയർ ട്രേഡിൽ ഐ. ടി. ഐ സർട്ടിഫിക്കറ്റ്, എം. ജി. ടി. ഇ/ കെ. ജി. ടി. ഇ, ഡിപ്‌ളോമ ഇൻ സിവിൽ എൻജിനിയറിങ്, ഡിപ്‌ളോമ ഇൻ ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ്, മോഡേൺ സർവേ കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവയിലൊരു യോഗ്യതയും സർവേയർക്ക് ഉണ്ടായിരിക്കണം. സർക്കാർ, അർദ്ധ സർക്കാർ സേവനത്തിലുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. നിയമിക്കപ്പെടുന്നവരുടെ ഭാഗത്തു നിന്ന് വീഴ്ച ബോധ്യപ്പെട്ടാൽ കരാർ റദ്ദാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *