ന്യൂയോർക്ക്: അമേരിക്കൻ ഐക്യ നാടുകളിലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക് സിറ്റിയിൽ, കുടുംബ സംഗമം സംഘടിപ്പിക്കുകയാണ് ഫോമാ ഫാമിലി ടിം. അമേരിക്കൻ മലയാളി കുടിയേറ്റത്തിൻ്റെ പ്രതീകമായി, എന്നും തലയുയർത്തി നിൽക്കുന്ന, ന്യൂയോർക്കിലെ കേരളാ സെൻ്ററിൽ വച്ചാണ് ട്രൈ സ്റ്റേറ്റ് ഏരിയായിലെ കുടുംബ സംഗമ പരിപാടികൾക്ക് തിരികൊളുത്തുന്നത്. ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫോമാ ഫാമിലി ടീം സംഘടിപ്പിക്കുന്ന പരിപാടിയിൽ, ന്യൂയോർക്കിലെ മെട്രോ, എമ്പയർ റീജിയണിൽ നിന്നായി വിവിധ മലയാളി സാംസ്ക്കാരിക സംഘടനാ നേതാക്കളും, ഫോമായുടെ അഭ്യുതകാംക്ഷികളും, ഫോമായുടെ ഈ ഭരണസമിതിയിലെ പ്രസിഡൻ്റ് അനിയൻ ജോർജ് ഉൾപ്പടെ മുൻ പ്രസിഡൻറുമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അംഗ സംഘടനാ പ്രതിനിധികളെയും പ്രവർത്തകരെയും നേരിട്ടു കണ്ടു, 2022-24 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രകടന പത്രിക അവതരിപ്പിക്കും.
മാർച്ച് 27 ഞായറാഴ്ച ഫിലാഡൽഫിയയിലെ കലാ, പ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം, അന്ന് വൈകിട്ട് 5 മണിക്ക്, ബാൾട്ടിമോറിൽ നടക്കുന്ന ഫോമാ ക്യാപിറ്റൽ റീജിയണിലെ അംഗ സംഘടനകളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് ഇല്ലിക്കൽ 813 230 8031 വിനോദ് കൊണ്ടൂർ 313 208 4952 ജൊഫ്രിൻ ജോസ് 914 424 7289 സിജിൽ പാലക്കലോടി 954 552 4350 ബിജു ചാക്കോ 516 996 4611 ബബ്ലൂ ചാക്കോ 313 617 4320