മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന് കെപിസിസിയില്‍ യാത്രമൊഴി നല്കി.അദ്ദേഹത്തിന്റെ ഭൗതികശരീരം ഉച്ചക്ക് 12 മണിയോടെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. കെപിസിസി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഭൗതികശരീരം കെപിസിസിയിലേക്ക് ഏറ്റുവാങ്ങി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബുവും പ്രതിപക്ഷനേതാവ് വിഡി സതീശന് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി ജി.സുബോധനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിക്ക് വേണ്ടി തമ്പാനൂര്‍ രവിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് വേണ്ടി ഡിസിസി പ്രസിഡന്റ് പാലോട് രവിയും റീത്ത് സമര്‍പ്പിച്ചു.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി,ഗതാഗതമന്ത്രി ആന്റണിരാജു,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരന്, രമേശ് ചെന്നിത്തല, കെ.മുരളീധരന് എംപി,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, വൈസ് പ്രസിഡന്റ് എന്‍.ശക്തന്, അടൂര്‍ പ്രകാശ് എംപി, ട്രഷറര്‍ വി.പ്രതാപചന്ദ്രന്, അടൂര്‍ ഗോപാലകൃഷ്ണന്,ജോര്‍ജ് ഓണക്കൂര്‍,സിപിഎം നേതാക്കളായ ആനത്തലവട്ടം ആനന്ദന്,കോലിയക്കോട് കൃഷ്ണന്‍നായര്‍, ആനാവൂര്‍ നാഗപ്പന്, മുകേഷ് എംഎല്‍എ,സിപി ഐ നേതാക്കളായ സി.ദിവാകരന്,പി.ശശി, കെ.പി.ശങ്കരദാസ്, കോണ്‍ഗ്രസ് നേതാക്കളായ പഴകുളം മധു,എംഎം നസീര്‍, കെപി ശ്രീകുമാര്‍,ആര്യാടന് ഷൗക്കത്ത്, എം.വിന്‍സന്റ് എംഎല്‍എ, ബിന്ദുകൃഷ്ണ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍,ഡോ.ശൂരനാട് രാജശേഖരന്,മണക്കാട് സുരേഷ്,വി.എസ്.ശിവകുമാര്‍, ശരത്ചന്ദ്രപ്രസാദ്,എംഎ വഹീദ്, എന്‍.പീതാംബരക്കുറുപ്പ്, കബീര്‍ മാസ്റ്റര്‍,രഘുചന്ദ്രപാല്‍,പുനലൂര്‍ മധു,പന്തളം സുധാകരന്,കെ.മോഹന്‍ കുമാര്‍,ചെറിയാന് ഫിലിപ്പ്, കരകുളം കൃഷ്ണപിള്ള,ജോതികുമാര്‍ ചാമക്കാല, കെ.എസ്.ശബരീനാഥന്,ഷിഹാബുദീന്‍ കാര്യത്ത്,കൊറ്റാമം വിമല്‍കുമാര്‍,ഐസക് തോമസ്,ജോണ്‍ വിനീഷ്യസ്,കെ.എസ്.ശബരീനാഥന്,ആര്.വി.രാജേഷ്,എന്‍.എസ്.നുസൂര്‍,ആര്.ലക്ഷമി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.