അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

Spread the love

സംസ്ഥാനത്ത് താമസിച്ച് ജോലി ചെയ്തുവരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫെസിലിറ്റേഷന്‍ സെന്റര്‍ (ശ്രമിക് ബന്ധു) പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 30 ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 30ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.

ഫെസിലിറ്റേഷന്‍ സെന്ററിലെ കോള്‍ സെന്റര്‍ ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ആര്‍. സ്മിത അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനിലിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ വിവിധ തൊഴിലാളി സംഘടന നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സംസാരിക്കും.

അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ സേവനം എല്ലാ തൊഴിലാളികളും തൊഴില്‍ ഉടമകളും ഉപയോഗപ്പെടുത്തണം. യോഗ പരിപാടികള്‍ വിജയപ്രദമാക്കുവാന്‍ എല്ലാവരുടെയും സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോണ്‍ നമ്പര്‍ : 0468 2991134.

Author

Leave a Reply

Your email address will not be published. Required fields are marked *