കനത്ത ഹിമപാതത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം; 23 പേര്‍ക്ക് പരിക്ക്

Spread the love

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ പോട്ട്‌സ്‌വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ തിങ്കളാഴ്ച ഉണ്ടായ കനത്ത ഹിമപാതത്തില്‍ 40ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേര്‍ മരിക്കുകയും, 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Picture

രാവിലെ പത്തരയോടെയാണ് കനത്ത ഹിമപാതത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറിയും, കൂട്ടിയിടിച്ചും അപകട പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്.

അപകടത്തെ തുടര്‍ന്ന് ഇന്റര്‍ സ്റ്റേറ്റ് പാതകള്‍ അടച്ചത് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. കനത്ത ഹിമപാതത്തില്‍ നൂറു കണക്കിന് ആളുകള്‍ക്കാണ് കാറിനകത്തു മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്.

മൂന്ന് ട്രാക്ടര്‍ ടെയ്‌ലറുകള്‍ക്ക് തീപിടിച്ചതും അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. തീയും പുകയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സമായി. മരിച്ചവരുടെയോ, പരുക്കേറ്റവരുടെയോ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *