കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) മദേഴ്സ് ഡേ ആഘോഷങ്ങള്‍ മെയ് 14 ന്

Spread the love

ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി മെയ് 14 നു മാതൃ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ഓരോ മനുഷ്യന്റെയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്‌നേഹിക്കുകയും പരിചരിക്കുകയും, ആദരിക്കുകയും, അവരുടെ ജീവിതകാലം കൂടെ ചേര്‍ത്ത് നിര്‍ത്തുകയും ഓരോ മനുഷ്യന്റെയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ,കരുതലിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കായി 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് തുടക്കമിട്ട മാതൃദിനം മുന്‍പെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അര്‍ഹിക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയും അമ്മമാര്‍ക്കായി പ്രത്യേക കലാവിരുന്നും, സംഗീത മേളയും, ഫാഷന്‍ പ്രദര്ശനവുമൊക്കെയായി മെയ് പതിനാലിന് ഒത്തുകൂടുന്നു. ന്യൂ ജേഴ്സി റോസെല്‍ പാര്‍ക്കിലുള്ള കാസ ഡെല്‍ റെ എന്ന പ്രശസ്തമായ ബാങ്ക്വറ്റ് ഹാളില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.

വിവിധ സംഘങ്ങള്‍ ഒരുക്കുന്ന നൃത്ത നൃത്യങ്ങള്‍, പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ മാതൃദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും, ഏവരെയും കാന്‍ജ് മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍, സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി (ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ബെവന്‍ റോയ് (യൂത്ത് അഫയേഴ്‌സ്),എക്‌സ് ഒഫീഷ്യല്‍ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ അറിയിച്ചു.

വിശദമായ വിവരങ്ങള്‍ക്കും ഏര്‍ലി ബേര്‍ഡ് സ്‌പെഷ്യല്‍ എന്‍ട്രി ടിക്കറ്റുകള്‍ക്കും ദയവായി കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് KANJ.ORG സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *