ചെറുകിട വ്യാപാരികള്‍ക്ക് വന്‍നേട്ടം, വികെസി പ്രൈഡ് ‘ഷോപ്പ് ലോക്കല്‍’ ക്യാമ്പയിന്‍ ഇതര സംസ്ഥാനങ്ങളിലേക്കും

Spread the love

15000 ചെറുകിട ഷോപ്പുകളില്‍ വില്‍പ്പന കൂടി.
. വികെസി പ്രൈഡ് 2022 സെലിബ്രേഷന്‍ വീക്ക്‌ലി സ്‌കീം ജൂണ്‍ 30 വരെ നീട്ടി.

കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കല്‍’ ക്യാമ്പയിന്‍ കേരളത്തില്‍ വിജയം കണ്ടതോടെ പദ്ധതി ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലുടനീളമുള്ള പതിനയ്യായിരത്തിലേറെ ചെറുകിട ഷോപ്പുകള്‍ക്കാണ് ഈ ക്യാമ്പയിന്‍ അനുഗ്രഹമായത്. വലിയ സ്വീകാര്യതയുള്ള ഓണ്‍ലൈന്‍ വ്യാപാരം മുന്നേറുമ്പോഴും 70 ദിവസം പിന്നിടുന്ന ഷോപ്പ് ലോക്കല്‍ ക്യാമ്പയിനിലൂടെ വന്‍തോതില്‍ ഉപഭോക്താക്കളെ വികെസി ഗ്രൂപ്പ് അയല്‍പ്പക്ക ഷോപ്പുകളിലെത്തിച്ചു. ഇത് വ്യാപാരികള്‍ക്കും നേട്ടമായി. പദ്ധതിയിലൂടെ വികെസി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഡിമാന്‍ഡും വര്‍ധിച്ചു. ചെറുകിട വ്യാപാരികള്‍ക്കായി വികെസി ഗ്രൂപ്പ് ‘ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍’ എന്ന പേരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയും, ബെനവലന്റ് ഫണ്ടും അവതരിപ്പിച്ചതും ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാന്‍ വികെസി പരിവാര്‍ ആപ്പ് പുറത്തിറക്കിയതും പദ്ധതിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ കാരണമായി. പദ്ധതി വിജയമായതോടെ കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്്, തെലങ്കാന, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ കൂടി ഷോപ്പ് ലോക്കല്‍ ക്യാമ്പയിനു തുടക്കം കുറിച്ചിട്ടുണ്ട്.

‘കച്ചവടം മെച്ചപ്പെടുത്താന്‍ ചെറുകിട വ്യാപാരികളും പോലും ഓണ്‍ലൈന്‍ വ്യാപാരത്തെ ആശ്രയിക്കുന്ന നിലവിലെ പശ്ചാത്തലത്തില്‍ പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കാനും അയല്‍പ്പക്ക വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ഷോപ്പ് ലോക്കല്‍ ക്യാമ്പയിന് തുടക്കമിട്ടത്. ഷോപ്പ് ലോക്കല്‍ സംസ്‌കാരം വ്യാപിപ്പിക്കുന്നതില്‍ വിപ്ലവകരമായ നേട്ടമാണ് കൈവരിച്ചത്’- വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു. വിതരണക്കാര്‍, സബ് ഡീലര്‍മാര്‍, ചെറുകിട വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവരടങ്ങുന്ന വികെസി കുടുംബത്തിന്റെ അഭിമാന നേട്ടമാണിത്. ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ ഇന്ത്യയിലുടനീളമുള്ള ചെറുകിട, ഇടത്തരം വ്യാപാരികളെ ശാക്തീകരിക്കാനും അവിടങ്ങളിലെ പ്രാദേശിക വിപണികളില്‍ ചലനമുണ്ടാക്കാനും ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലുടനീളം ഷോപ്പ് ലോക്കല്‍ ക്യാമ്പയിന്‍ വിപുലീകരിക്കുന്നതിലൂടെ വരുന്ന 90 ദിവസത്തിനുള്ളില്‍ 2 ലക്ഷത്തിലധികം അയല്‍പ്പക്ക വ്യാപാരം പരിപോഷിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു

‘ഷോപ്പ് ലോക്കല്‍’ ക്യാമ്പയിന്റെ ഭാഗമായ ആഴ്ച്ചതോറുമുള്ള സമ്മാന പദ്ധതിയുടെ കാലാവധി 2022 ജൂണ്‍ 30 വരെ നീട്ടി. സമ്മാനങ്ങളും ഇരട്ടിയാക്കിയിട്ടുണ്ട്. വികെസി പ്രൈഡ്, വികെസി സ്‌റ്റൈല്‍, വികെസി ലൈറ്റ്, വികെസി ഡിബോങ്കോ, വികെസി പ്രൈഡ് ഈസി തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളും സമ്മാനപദ്ധതിയില്‍ ഉള്‍പ്പെടുന്നു. സമ്മാനങ്ങള്‍ ഉറപ്പാക്കുന്നതിന് ഉല്‍പ്പന്നങ്ങളിലെ വികെസി ട്രേഡ്മാര്‍ക്ക് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കടകളില്‍ നിന്ന് വികെസി ഇ- കൂപ്പണുകള്‍ ചോദിച്ച് വാങ്ങണമെന്നും കമ്പനി അറിയിച്ചു. പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പരസ്യമില്ലാ പരസ്യം എന്ന പ്രത്യേകതയുമായി ബച്ചന്‍ നല്‍കുന്ന സന്ദേശ വിഡിയോ ഇതിനകം ശ്രദ്ധ നേടിയിരുന്നു.

Report : Divya Raj.K (Account Manager)

Author

Leave a Reply

Your email address will not be published. Required fields are marked *