സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്കു ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരത്തിന് എട്ട് സ്ഥാപനങ്ങൾ അർഹരായി .
ഭീമ ജൂവലറി , കോട്ടയം – ( ജൂവലറി മേഖല )
EMKE സിൽക്‌സ് , പാലക്കാട് ( ടെക്സ്റ്റൈൽ )
keys ഹോട്ടൽ , തിരുവനന്തപുരം – ( ഹോട്ടൽ)
Zuri Hotels and Resorts , കോട്ടയം ( സ്റ്റാർ ഹോട്ടൽ )
SAFE സോഫ്റ്റ്‌വെയർ & integrated solutions , പാലക്കാട് – ( ഐ ടി )
NEXA , കൊല്ലം – ( ഓട്ടോമൊബൈൽ ഷോറൂം )
DDRC SRL ,തിരുവനന്തപുരം ( മെഡിക്കൽ ലാബ്)
ആലുക്കാസ് റിയൽറ്റേഴ്‌സ് , തൃശൂർ – ( നിർമാണ മേഖല )
എന്നീ സ്ഥാപനങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രഥമ എക്സലൻസ് പുരസ്‌കാരത്തിന് അർഹരായത് .
ഇതിനൊപ്പം മറ്റ് 85 സ്ഥാപനങ്ങൾ നേരത്തെ ഏർപ്പെടുത്തിയിട്ടുള്ള വജ്ര പുരസ്കാരത്തിനും 117 സ്ഥാപനങ്ങൾ സുവർണ പുരസ്കാരത്തിനും അർഹരായി .
ഇവർക്കുള്ള പുരസ്‌കാരങ്ങൾ 31 / 03 / 2022 – വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് തിരുവനന്തപുരത്തു മഹാത്മാ അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും . ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും .
സംസ്ഥാനത്തെ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്താണ് പുരസ്‌കാരം നിശ്ചയിച്ചത് . ഇതിനായി മികച്ച തൊഴിൽ ദാതാവ് , തൊഴിൽ നിയമ പാലനത്തിലെ കൃത്യത , സംതൃപ്തരായ തൊഴിലാളികൾ , വേതന സുരക്ഷാ പദ്ധതിയുടെ ഉപയോഗം . മികവുറ്റ തൊഴിൽ അന്തരീക്ഷം , തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം , സ്ത്രീ സൗഹൃദം , തൊഴിലാളി ക്ഷേമ പദ്ധതികളോടുള്ള ആഭിമുഖ്യം , തൊഴിലിടത്തിലെ സുരക്ഷ, സാമൂഹിക പ്രതിബദ്ധത എന്നീ ഘടകങ്ങൾ വിലയിരുത്തിക്കൊണ്ടാണ് 1361 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുപ്പ് നടത്തിയത് .