കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍: സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയില്‍ സൗജന്യ യാത്ര

Spread the love

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ്‌സ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഏപ്രില്‍ 1 മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തി. ടിക്കറ്റ് കൗണ്ടറില്‍ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ് എടുക്കാം.
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പ്രകാശനം ചെയ്തു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്.ഷാജി, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി സജീഷ്, പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) കെ.ജെ റിജോയ്, ആര്‍.ഐ.എഫ്.എഫ്.കെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി, സബ് കമ്മിറ്റി ചെയര്‍മാന്‍ സോഹന്‍ സീനുലാല്‍, കോളിന്‍സ് ലിയോഫില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ട്ണര്‍ കെ.എം.ആര്‍.എല്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *