ഗദ്ശമന പ്രയറിൻ്റെ വാർഷീക സമ്മേളനം ഏപ്രിൽ ഒന്നിന് ആരംഭിയക്കുന്നു

Spread the love

ഡാളസ്: ഗദ്ശമന പ്രയർ ഫെലോഷിൻ്റെ വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ ആരംഭിച്ച് ശനിയാഴ്ച രണ്ടാം തീയതി അവസാനിയ്ക്കുന്നതാണ്. മേയ് 2021 – ലാണ് ഗദ്ശമന പ്രയറിന് തുടക്കംക്കുറിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ ശുശ്രുഷകരും വിശ്വാസ സമൂഹവുമാണ് പ്രാർത്ഥനാ ചങ്ങലയുടെ കണ്ണികൾ. ഗ്രേറ്റ് ബ്രിട്ടൺആസ്ട്രേലിയഫിലിപ്പിയൻസ്മെക്സിയ്ക്കോഇന്ത്യഅമേരിയ്ക്കക്യാനഡതുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നേതൃത്വനിരയിൽ ഇതിന് പ്രോത്സാഹനം കൊടുക്കുന്നത്. ടെലിഫോൺ മാർഗ്ഗത്തിലുംസൂം മീറ്റിംങ്ങിലും പങ്കെടുക്കുന്നവർക്ക് നവ്യാനുഭമായിട്ടാണ് ഇത് പരിണമിയ്ക്കുന്നത്. ഡാളസ് ഫോർട്ട് വർത്ത് സിറ്റി വൈഡ് ഫെലോഷിപ്പിൻ്റെ നേതൃത്വത്തിലുള്ള അറുപതിൽപരം സഭാ ശുശ്രൂഷകരും സഭാവിശ്വാസികളുമാണ് ഇതിന് പ്രോത്സാഹനം കൊടുക്കുന്നത്.   ബഥേൽ ഐലണ്ട് മിഷൻ ഇൻ്റർ നാഷണലും ഗദ് ശമന പ്രയർ ഫെലോഷിപ്പും സംയുക്തമായിട്ടാണ് പ്രേഷിത ദൗത്യത്തിന് പങ്കാളിത്വം വഹിയ്ക്കുന്നത്. ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ ക്ഷേമത്തിനും ഭരണകർത്താക്കളുടെ നീതിയുക്തമായ ഭരണനിർവ്വഹണത്തിനും ഇതിൽ പങ്കെടുക്കുന്ന വിശ്വാസ സമൂഹം നിരന്തരം  പ്രാർത്ഥിയ്ക്കുന്നു എന്നത് ഇവിടെ പ്രത്യേകം സ്മരിയ്ക്കുന്നു.

ഇൻന്ത്യോനേഷിയിൽ കപ്പൽമാർഗ്ഗമുള്ള സുവിശേഷികരണംവെസ്റ്റ് ബംഗാളിൽ മെഡിക്കൽ ക്യാമ്പുകൾസുവിശേഷികരണത്തിനായ് ഒരുക്കുന്ന വേദ വിദ്യാർത്ഥികൾതുടങ്ങിയ  സംരംഭങ്ങളൂം മറ്റ് അനവധി സാമുഹ്യ പ്രവർത്തനങ്ങളും  പ്രാർത്ഥനയുടെ ഫലമായ് രൂപം കൊണ്ടതാണ്‌.

ഡാളസ്‌ സിറ്റി വൈഡ് പ്രയർ ഫെലോഷിൻ്റെ കോർഡിനേറ്ററായ്  പ്രവർത്തിയ്ക്കുന്ന റവ.മാത്യൂ ശമുവേലാണ് ഗദ് ശമനപ്രയർ ഫേലോഷിന് നേതൃത്വം വഹിയ്ക്കുന്നത് .

Author

Leave a Reply

Your email address will not be published. Required fields are marked *