ഹൈസ്‌കൂള്‍ സീനീയറിന് 49 കോളജുകളില്‍ അഡ്മിഷന്‍, ഒരു മില്യന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പും

Spread the love

അറ്റ്ലാന്റാ: മെക്കൻസി തോംപ്സൺ എന്ന വിദ്യാർഥിനി ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷകൾ സമർപ്പിച്ചത് 51 കോളേജുകളിൽ. ഇതിൽ 49 കോളേജുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കത്തു ലഭിച്ചു. മാത്രമല്ല ഒരു ദശലക്ഷം ഡോളർ പഠനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനവും ലഭിച്ചു. 18 വയസ്സുള്ള ഇവർ ഇതുവരെ ഏതു കോളേജിൽ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല.

അറ്റ്ലാന്റാ വെസ്റ്റ് ലേക്ക് ഹൈസ്ക്കൂൾ വിദ്യാർഥിനിയാണ് മെക്കൻസി. സീനിയർ ക്ലാസ് പ്രസിഡന്റ്, കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ബീറ്റാ ക്ലബ് മെമ്പർ, ബേസ് ബോൾ മാനേജർ, നാഷനൽ ഹണർ സൊസൈറ്റി മെമ്പർ, ഡാൻസ് ആന്റ് ആർട്ട്സ് ഹണ്ടർ സൊസൈറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇവർ ഹൈസ്ക്കൂൾ വിദ്യാർഥികളിൽ സ്റ്റാർ സ്റ്റുഡന്റ് എന്ന സ്ഥാനത്തിനും അർഹയായിരുന്നു.

മൃഗങ്ങളെ വളരെ സ്നേഹിച്ചിരുന്ന ഇവർ അനിമൽ സയൻസിൽ മേജർ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. 49 കോളേജുകളിൽ നിന്നും മെക്കൻസിക്ക് അഡ്മിഷൻ ലെറ്റർ ലഭിച്ചതായി ഫൾട്ടൺ കൗണ്ടി സ്കൂൾ മീഡിയ റിലേഷൻസ് മാനേജർ ആൻ ഹാംസൺ ബോട്ട്റൈറ്റ് സ്ഥിരീകരിച്ചു. പഠനത്തിൽ അതിസമർഥയാണെന്നും പല സാമൂഹ്യ പ്രവർത്തനങ്ങളിലും ഇവർ താൽപര്യപൂർവ്വം പങ്കെടുത്തിരുന്നതായും ആൻ ഹാംസൺ വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *