നേമം മണ്ഡലത്തിലെ പട്ടികജാതി കോളനികൾക്ക് രണ്ടു കോടി രൂപ അനുവദിച്ചു

Spread the love

അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം നേമം മണ്ഡലത്തിൽ രണ്ടു പട്ടികജാതി കോളനികൾക്കായി 2 കോടി രൂപ അനുവദിച്ചു. പൂങ്കുളം വാർഡിലെ ഐരയിൽ ലക്ഷംവീട് കോളനി, വെള്ളാർ വാർഡിലെ വേടർ, പറമ്പിൽ, കല്ലട കോളനി എന്നിവയ്ക്കാണ് ഈ തുക അനുവദിച്ചത്.

കോളനികളിലെ റോഡ് നടപ്പാത, ഡ്രെയിനേജ്,ഇന്റർനെറ്റ് കണക്ടിവിറ്റി – സൗകര്യങ്ങൾ, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങൾ, കോളനികൾക്കുള്ളിലെ പൊതുസ്ഥലങ്ങളിലും വീടുകളുടെയും ഖര – ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം,പൊതു ആസ്തികളുടെ മെയിന്റനസ്, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമ്മാണം, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവ ഈ പദ്ധതിയിൽ ഏറ്റെടുക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.

Author

Leave a Reply

Your email address will not be published. Required fields are marked *