ഡാളസിൽ വച്ച് നടന്ന കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി.

ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബാംഗങ്ങളുടെ അമേരിക്കയിലെ എട്ടാമത് റീയൂണിയൻ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.

മാർച്ച് 18,19, 20 തീയതികളിൽ ഡാളസിൽ ഡെന്റനിലുള്ള ക്യാമ്പ് കോംപാസ്സ്‌ റിട്രീറ്റ് സെന്ററിൽ വച്ചായിരുന്നു കുടുംബസംഗമം. 18 നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. 6.30 നു ജോൺ തോമസിന്റെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച സംഗമത്തിൽ പങ്കെടുത്ത സീനിയർ അംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. ബാബു കൂടത്തിനാലിൽ പ്രസംഗിച്ചു. അന്നേ ദിവസം നടന്ന വിവിധ പരിപാടികൾ ഒന്നാം ദിവസത്തെ ധന്യമാക്കി.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സ്പോർട്സ് മത്സരങ്ങൾ വൈകുന്നേരം 5 വരെ തുടർന്നു. കസേര കളി, ബലൂൺ കളി, വടം വലി, ഓട്ട മത്സരങ്ങൾ തുടങ്ങിയ വിവിധ കായിക പരിപാടികൾ സ്പോർട്സ് ദിനത്തിന് മാറ്റു കൂട്ടി. രാത്രിയിൽ നടന്ന സ്റ്റേജ് കലാ പരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ബീജിയും നിഷയും ശ്രുതി മനോഹര ഗാനങ്ങൾ ആലപിച്ചു.

ഹൂസ്റ്റൺ കസിൻസ് അവതരിപ്പിച്ച ഹാസ്യ കലാ പ്രകടനം വളരെ ശ്രദ്ധ പിടിച്ചു പറ്റി. ദുബായ് ഷെയ്ഖ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ സ്വീകരിക്കുന്നതായിരുന്നു ഈ വർഷത്തെ ഹാസ്യ സ്കിറ്റിന്റെ പ്രമേയം. ഏബ്രഹാം ജോൺ ഫാമിലി അവതരിപ്പിച്ച “ഡോ.കുര്യാക്കോസ്” എന്ന സ്കിറ്റ് ചിരിയുടെ മാലപ്പടക്കം കൊളുത്തി ഉഗ്രൻ പ്രകടനം കാഴ്ച വെച്ചു. ഡാളസ് കസിൻസ് അവതരിപ്പിച്ച പഴയ – പുത്തൻ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ പാടി അവതരിപ്പിച്ച പാട്ടഭിനയം വ്യത്യസ്സ്ഥത പുലർത്തി.

ലിയ, ജിയാ എന്നിവരുടെ ഡാൻസുകളും ജിയ, ലിയാന, നാദിയ , അമെലിയാ എന്നിവർ അവതരിപ്പിച്ച സമൂഹ നൃത്തവും ശ്രദ്ധേയമായി. ആഷർ, മിലൻ, ജോണി എന്നിവർ അവതരിപ്പിച്ച ‘മിന്നൽ മുരളി’യും പരിപാടികളെ മികവുറ്റതാക്കി. അമീറ്റ, അലീസ, നേഹ എന്നിവരുടെ ഡാൻസും മികവുറ്റതായിരുന്നു.

ഞായറാഴ്ച രാവിലെ നടന്ന ആരാധനയിൽ ഷിബു. ടി. ജോർജ് വചന ശുശ്രൂഷ നടത്തി.

സീനിയേഴ്സായ ആലീസ് ജേക്കബ്, ജോൺ തോമസ്, ജോൺ ഏബ്രഹാം, ജോൺ ജോസഫ്’ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. റജി, മോനു, ഷിബു, ഷോൺ,ജോജി, കെവിൻ, ലിജോ എന്നിവർ ഹൂസ്റ്റണിൽ നിന്നും ഷബി, എഡിസൺ പ്രതീഷ്, റജി, കൊച്ചുമോൻ, സാബു എന്നിവർ ഡാലസ്സിൽ നിന്നും ഓസ്റ്റിനിൽ നിന്നും കൊച്ചുമോൻ ആൻഡ് ഡയാന തുടങ്ങിയവർ വിജയകരമാക്കാൻ പ്രവർത്തിച്ചു

ജോർജ് മാത്യു (ഷെബി) വും ബീനയും കോർഡിനേറ്റർസായി കുടുംബസംഗമത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു.

2024ൽ ഹൂസ്റ്റണിൽ വച്ച് നടക്കുന്ന അടുത്ത കുടുംബസംഗമവും വൻ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. 75 പേർ പങ്കെടുത്ത കുടുംബസംഗമം വൻ വിജയമാക്കി തീർത്ത എല്ലാ കുടുംബാഗങ്ങളോടും സംഘാടകർ നന്ദി അറിയിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി

Leave Comment