ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍

Spread the love

കേരളാ മോഡലില്‍ നിന്ന് അമേരിക്കയ്ക്ക് പഠിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി.

എറണാകുളം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചെന്നൈയിലെ യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ സന്ദര്‍ശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരളവും അമേരിക്കയുമായുള്ള സഹകരണ സാധ്യതകളും കേരളാ മോഡലില്‍ നിന്ന് അമേരിക്കയ്ക്ക് പഠിക്കാനുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കേരളത്തിനു ലഭിക്കുന്ന സഹകരണത്തിന് ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു.

വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹ്യക്ഷേമ രംഗത്തുമുള്ള കേരളത്തിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അമേരിക്കയുമായുള്ള സാധ്യതകള്‍ ചര്‍ച്ചയായി. കേരളത്തിലെ വന സമ്പത്തിനെക്കുറിച്ചും വന വിഭവങ്ങളെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചു.കേരളത്തിലെ സ്ത്രീ ശാക്തീകരണം, മതസൗഹാര്‍ദം, തനതായ പരിസ്ഥിതി വിഭവങ്ങളുടെ സംരക്ഷണം എന്നിവയെപ്പറ്റി ചര്‍ച്ച നടത്താനായതില്‍ കോണ്‍സുല്‍ ജനറല്‍ ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ എടുത്തുപറഞ്ഞു. ലോകമെമ്പാടും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ സേവനത്തെ കോണ്‍സുല്‍ ജനറല്‍ പ്രകീര്‍ത്തിച്ചു.

കൂടിക്കാഴ്ചയ്ക്കിടെ ‘ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ഓഫ് ദ് നേറ്റീവ് അമേരിക്കന്‍ ട്രൈബ്‌സ്’ എന്ന പുസ്തകം ജൂഡിത്ത് റേവിന്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. കേരളത്തനിമ വിളിച്ചോതുന്ന ആറന്മുള കണ്ണാടി, കേരള സാരി, കഥകളി ശില്‍പം, തേന്‍ എന്നിവ ഗവര്‍ണര്‍ ജൂഡിത്ത് റേവിന് ഉപഹാരമായി നല്‍കി. കള്‍ച്ചറല്‍ അഫയേഴ്‌സ് ഓഫീസര്‍ സ്‌കോട്ട് ഹാര്‍ട്ട്മനും ജൂഡിത്ത് റേവിനൊപ്പമുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *