ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്ര മന്ത്രി വി.മുരളീധരൻ; കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.

വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്ര മന്ത്രി വി.മുരളീധരനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര മന്ത്രിയായ വി മുരളീധരൻ സംസ്ഥാനത്ത് എത്തുമ്പോൾ നൽകേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സർക്കാർ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സുഡാനിലേക്ക്, Union Minister V. Muraleedharan to Sudan for a visit

നൽകുന്നുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാൻ വി മുരളീധരൻ ശ്രമിക്കരുത്. കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ല.

ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അൽപ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്.

വരും നാളുകളിൽ വീടുകൾ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കിൽ കൂടുതൽ പ്രതികരണങ്ങൾ വന്നാൽ അത്ഭുതമില്ല. കേരളത്തിന്റെ മഹാവികസന പദ്ധതിക്ക് മലയാളിയായ കേന്ദ്ര മന്ത്രി തുരങ്കം വെക്കുന്നത് അപമാനകരമെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Leave Comment