വാഷിങ്ടന്‍ ഡിസി : രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെകൂടി പ്രസിഡന്റ് ജോ ബൈഡന്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്തു. ഏപ്രില്‍ 2 നാണ് ഇതു സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും അറിയിപ്പുണ്ടായത്. ഇന്ത്യന്‍ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി കല്‍പനാ കോട്ടഗല്‍, വിനയ് സിംഗ് എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍. ബൈഡന്‍ ഭരണത്തില്‍ പല സുപ്രധാന സ്ഥാനങ്ങളിലും നിയമിക്കപ്പെട്ടവര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണ്.
ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ട്യൂണിറ്റി കമ്മീഷന്‍’ കമ്മീഷനറായി കല്‍പനയേയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ്ങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി വിനയ സിങ്ങുമാണു പുതിയ തസ്തികയില്‍ നിയമിതരായത്.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇരട്ട ബിരുദവും പെന്‍സില്‍വാനിയ ലൊ സ്‌കൂളില്‍ നിന്നും നിയമ ബിരുദവും നേടിയ കല്പന ജഡ്ജി ബെറ്റി ബിന്‍സിന്റെ ലൊ ക്ലാര്‍ക്കായാണ് ഔദ്യോഗീക ജീവിതം ആരംഭിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ പബ്ലിക് ഫെല്ലൊയായിരുന്നു. സിന്‍സിനാറ്റിയില്‍ ഭര്‍ത്താവും രണ്ടു കുട്ടികളുമായി ജീവിക്കുന്നു.
സര്‍ട്ടിഫൈസ് പബ്ലിക് അകൗണ്ടന്റാണ് വിനയ് സിംഗ്. യുഎസ് സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, അഡ്മിനിസ്‌ട്രേട്ടര്‍ സീനിയര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നു. ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലും പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ നിയമനത്തെ ഇന്റൊ അമേരിക്കന്‍ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു.