ഒരു ജീവനക്കാരനേയും പിരിച്ചുവിടാന്‍ അനുവദിക്കില്ല : തമ്പാനൂര്‍ രവി EXMLA

Spread the love

KSRTC യില്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ലെന്ന് റ്റി.ഡിഎഫ്.UDF അധികാരമൊഴിയുമ്പോള്‍ 42000 ജീവനക്കാരുണ്ടായിരുന്ന കോര്‍പ്പറേഷനിലിപ്പോള്‍ 27000 ജീവനക്കാരാണുള്ളത്. കോടതിക്കേസുകളില്‍ ഒത്തുകളിച്ച് 8600 താത്ക്കാലികക്കാരെ പിരിച്ചുവിട്ടു. പെന്‍ഷന്‍ പറ്റി പിരിഞ്ഞ 6000 പേര്‍ക്കു പകരം നിയമനം നല്‍കിയില്ല. 5300 ഷെഡ്യൂളുകള്‍ ഓടിയിരുന്ന KSRTC യില്‍ ഇപ്പോള്‍ 3400 എണ്ണമാണ് ഓടുന്നത്. 4000 ബസ് വാങ്ങുമെന്ന മുന്‍ ധനമന്ത്രി തോമസ് ഐസ്സക്കിന്‍റെ ബഡ്ജറ്റിലെ ഉറപ്പ് നടപ്പാക്കിയില്ല. ആകെ 101 എണ്ണമാണ് 6 കൊല്ലത്തിനകം വാങ്ങിയത്. ഓടിക്കൊണ്ടിരുന്ന ഒന്നാന്തരം ബസ് ഉള്‍പ്പെടെ 2885 ബസ്സുകള്‍ കൂട്ടിയിട്ട് നശിപ്പിച്ചു. KSRTC ക്ക് ബഡ്ജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ചു വാങ്ങിയ ബസ്സുകള്‍ K സ്വിഫ്റ്റ് എന്ന സ്വതന്ത്ര

കമ്പനിക്കു നല്‍കുന്നു. ഇവിടെ ജീവനക്കാരെ പിരിച്ചുവിടണമെന്നു പറയുന്നവര്‍ ഈ പുതിയ കമ്പനിയില്‍ നൂറു കണക്കിന് പാര്‍ട്ടിക്കാരെ പുറം വാതിലിലൂടെ നിയമിക്കുന്നു. പൊതുമേഖലയെ തകര്‍ക്കുന്ന കാര്യത്തില്‍ മോദിസര്‍ക്കാരും പിണറായി സര്‍ക്കാരും പരസ്പരം മത്സരിക്കുകയാണ്. LDF സര്‍ക്കാര്‍ പറയുന്ന തൊന്നും വിശസിക്കാനാവില്ല. ഒന്നു പറയും മറ്റൊന്നു ചെയ്യും. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കി 3 കൊല്ലത്തിനകം ലാഭത്തിലാക്കുമെന്ന് വീമ്പിളക്കി നടന്ന മന്ത്രിമാരേയും നേതാക്കളേയും ഇപ്പോള്‍ കാണാനില്ല. ശമ്പളപരിഷ്ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് ട്രാന്‍: തൊഴിലാളികളെ പറഞ്ഞ് പറ്റിച്ചത് 6 കൊല്ലമാണ്. ഒടുവില്‍ നവംബര്‍ 6 ന് TDF നടത്തിയ പണിമുടക്കില്‍ ഇടതുപക്ഷ തൊഴിലാളിക ള്‍ ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികളും അണിചേര്‍ന്നതോടെയാണതു നല്‍കിയത്. എന്നിട്ടും ഇതുവരെ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കിയിട്ടില്ല. ഒരു തൊഴിലാളിയേയും പിരിച്ചുവിടില്ലെന്നും Lay off സര്‍ക്കാരിന്‍റെ നയമല്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും പലവട്ടം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ വകുപ്പുമന്ത്രി മറിച്ചു പറയുന്നു. എല്ലാ മാസവും 5-ാം തീയതിക്കകം മുടങ്ങാതെ ശമ്പളം നല്‍കുമെന്ന് എത്രയോ തവണ ഈ സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഇക്കഴിഞ്ഞ ജനുവരി 13 ന് ഗതാഗതമന്ത്രി ആന്‍റണി രാജു അത് പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബഡ്ജറ്റില്‍ അനുവദിച്ച 1000 കോടി സമയത്തു നല്‍കാതെ പതിവായി മുടക്കുന്നു. രാജ്യത്തെങ്ങുമില്ലാത്ത അദ്ധ്വാനഭാരമാണ് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ ഇവിടെ വഹിക്കുന്നത്. പാടത്തു പണിയെടുക്കുന്നവര്‍ക്ക് വരമ്പത്തു കൂലി കൊടുക്കുമെന്നു പറയുന്നവര്‍ ഭരിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ശമ്പളം മുടങ്ങുന്നത്. ചെയ്ത ജോലിക്ക് കൂലി കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണ്. അതു നിര്‍വ്വഹിക്കണം. ശമ്പളം മുടങ്ങാതെ നല്‍കണം. ഇനിയും അവരെ പ്രകോപിപിച്ച് ഒരു പണിമുടക്കിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ തെറ്റായ നിലപാടുകളില്‍ നിന്നു പിന്തിരിയാനും ഉറപ്പു കള്‍ പാലിക്കാനും തയ്യാറാകണം.

തമ്പാനൂര്‍ രവി EXMLA (പ്രസിഡന്‍റ് TDF)

Author

Leave a Reply

Your email address will not be published. Required fields are marked *