ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ലോകരാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ കര്‍ശന ഉപരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും, എണ്ണ ഉള്‍പ്പെടെ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവ നിര്‍ത്തലാക്കുകയും ചെയ്തിട്ടും, ഇന്ത്യ റഷ്യയില്‍ നിന്ന് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനെ യു.എസ്. എതിര്‍ക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡന്റെ യു.എസ്. എതിര്‍ക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡന്റെ വക്താവ് ജെന്‍ സാക്കി ഏപ്രില്‍ 5ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കവെ വ്യക്തമാക്കി.

യു.എസ്. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പല മാധ്യമങ്ങളും ഇന്ത്യക്കെതിരെ യു.എസ്. ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ജെന്‍ പറഞ്ഞു. ഇന്ത്യക്കാവശ്യമായ എനര്‍ജിയുടെ ഒന്നോ രണ്ടോ ശതമാനമാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ജര്‍മ്മനി അവര്‍ക്കാവശ്യമുള്ള എനര്‍ജിയുടെ 55 ശതമാനമാണ് റഷ്യയില്‍ നിന്നും ഇപ്പോഴും ഇറക്കുമതി ചെയ്യുന്നതെന്ന് ജെന്‍ ചൂണ്ടികാട്ടി. എനര്‍ജിക്കുവേണ്ടി നല്‍കുന്ന പണത്തിന് യു.എസ്. ഉപരോധം ബാധകമല്ല.

ബൈഡന്‍ ഭരണത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ വഹിക്കുന്ന സുപ്രധാന ചുമതലകളും, ഇ്ന്ത്യന്‍-അമേരിക്കന്‍ ബന്ധത്തിന്റെ സുദൃഢതയും ഇന്ത്യയുമായി യു.എസിന്റെ ഏറ്റവും അടുത്ത ബന്ധമാണ് വ്യക്തമാക്കുന്നത്.

ഓരോ രാജ്യത്തിനും അവരവരുടേതായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് യു.എസ്.എതിരല്ല. റഷ്യയില്‍ നിന്നും ഓയില്‍ ഇറക്കുമതി കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യു.എസ്. ഡെപ്യൂ.നാഷ്ണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ഡലീപ് സിംഗ് പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *