തിരുവനന്തപുരം: സത്യജിത്റേ ഫിലിം സൊസൈറ്റി ഗോള്‍ഡന്‍ ആര്‍ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഹോളി ഫാദര്‍’ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്കാരം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്കാരം മെറീന മൈക്കിളും അര്‍ഹരായി. അമ്പിളി അനില്‍കുമാറാണ് ഹോളി ഫാദറിന്റെ നിര്‍മ്മാതാവ്.
രാജു തോട്ടത്തിന്റെ പുത്രൻ മിഥുൻ രാജ് ആണ് നായകവേഷം ചെയ്യുന്നത്.
അവാർഡ് ദാനം തിരുവനന്തപുരം ഭാരത് ഭവനിൽ ഏപ്രിൽ 10 ന് നടത്തുമെന്ന് രക്ഷാധികാരി ബാലു കിരിയത്, ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു, വർക്കിംഗ് സെക്രട്ടറി ശ്രീകുമാർ എസ് എന്നിവർ അറിയിച്ചു.
അവാർഡ് പ്രഖ്യാപനം
ചലച്ചിത്ര സംവിധായകന് സാജന് (ചക്കരയുമ്മ) ചെയര്‍മാനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മോഹന്‍ ശര്‍മ്മ, കല്ലിയൂര്‍ ശശി, ബീനാ രഞ്ജിനി, ഡോ. രാജാവാര്യര്‍, ഡോ. സൗമ്യ സനാതനന്, കലാമണ്ഡലം ശ്രീദേവി, അഡ്വ. രാജേശ്വരി ആര്.കെ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.
ഡിമെൻഷ്യ ബാധിച്ച് ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന റോസാരിയോ എന്ന 60 കാരന്റെ ജീവിതയാത്രയാണ് ഹോളി ഫാദർ.
തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ചു പിതാവിനെ ശുശ്രൂഷിക്കുന്ന ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ ജീവിതവും കൂടിയാണ് ഈ സിനിമ.
വാർദ്ധക്യത്തിലെ രോഗാവസ്ഥയിൽ തിരിഞ്ഞു നോക്കാത്ത മക്കളുള്ള ഈ കാലഘട്ടത്തിൽ ലൊറൈൻ എന്ന ഈ മകൾ ഏറെ വ്യത്യസ്തയാകുന്നു. പിതാവിന്റെ മരണശേഷം മകൾ തന്റെ സർവസ്വവുമായിരുന്ന പപ്പയെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേരാണ് ‘ഹോളി ഫാദർ’. പപ്പയുടെ മരണത്തിന് ശേഷം അമേരിക്കയിൽ എത്തിയ ലോറൈൻ അവിടെ വെച്ചാണ് ഹോളി ഫാദർ എന്ന പുസ്തകം രചിക്കുകയും അതിന് ബുക്കർ പ്രൈസ് ലഭിക്കുകയും ചെയ്തത്. അവാർഡ് ലബ്ദിക്ക് ശേഷം ഇന്ത്യയിൽ ജന്മ നാട് നൽകിയ സ്വീകരണത്തിൽ ലോറയിന്റെ നന്ദി പ്രസംഗത്തിലൂടെയാണ് റോസാരിയോയുടെ ജീവിതം അനാവൃതമാകുന്നത്.
ജോയ് മാത്യു , സംവിധായകൻ പ്രിയ നന്ദൻ, സുനിൽ സുഗത, പ്രകാശ് പയ്യാനിക്കൽ, അരിസ്റ്റോ സുരേഷ്, പ്രീജ സരസ്വത്, റിയ എന്നിവരാണ് മറ്റു നടീനടന്മാർ.
ഭരതം ആർട്സിന്റെ ബാനറിൽ ആമി നിർമിക്കുന്ന ഈ ചിത്രം ബ്രൈറ്റ് സാം റോബിൻസ് സംവിധാനം ചെയ്യുന്നു.
ന്യു യോർക്കിലെ വെസ്റ്ചെസ്റ്ററിൽ പോസ്റ്റൽ സർവീസിൽ ഉദ്യോഗസ്ഥനായ രാജു തോട്ടം നീണ്ടുർ സ്വദേശിയാണ്. അറിയപ്പെടുന്ന ഗായകനും നടനുമാണ്. സദയം-2008 , മിസ്ഡ് കോൾ -2009 , സൂയിസൈഡ് പോയിന്റ്-2010 എന്നീ ടെലിഫിലിമുകൾ സംവിധാനം ചെയ്തു. അവസ്ഥ എന്നൊരു സിനിമയിൽ അഭിനയിച്ചു. അത് പുറത്തിറങ്ങിയില്ല. എന്നാൽ പിന്നീട് അതെ കഥയിൽ പുറത്തിറക്കിയ വെറുതെ ഒരു ഭാര്യ സൂപ്പർ ഹിറ്റ് ആയിരുന്നു.
പ്രാണസഖി, സന്യാസിനി എന്നീ ആല്ബങ്ങക്ക് പുറമെ ഹൃദയതാലം, രക്ഷകൻ എന്നീ ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളും നിർമ്മിച്ചു.
2016 -ൽ പുറത്തിറങ്ങിയ ജേര്ണലിസ്റ് എന്ന സിനിമയിൽ പാടിയിട്ടുണ്ട്. ഹോളി ഫാദറിലും പാടി. അതെ പാട്ട് ചിത്രയും പാടി. ഗായകനായ പിതാവ് പണ്ട് പാടിയ പാട്ട് മകൾ പാടുന്നതാണ് രംഗം.
ഡ്രീംസ് ഇൻ ഡിസംബർ എന്ന ടെലിഫിലിമിലും അഭിനയിച്ചു.
ഭാര്യ മെഴ്സിയും പോസ്റ്റൽ ഉദ്യോഗസ്ഥ. മിഥുൻ രാജിന് പുറമെ രണ്ട് മക്കൾ കൂടിയുണ്ട്. അക്കൗണ്ടന്റ് ആണ് മിഥുൻ രാജ്. ഡോക്ടറുടെ വേഷമാണ് ചെയ്യുന്നത്
സംവിധായകൻ ബ്രൈറ്റ് സാം റോബിന്‍സ് (ചീഫ് ഓഫ് പ്രോഗ്രാംസ് – ജീവൻ ടിവി)
രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- ബെവിൻ സാം, പ്രൊഡക്ഷൻ കൺട്രോളർ- എസ്.കെ. സുനിൽ, കല-കിഷോർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- കൺസി സിബി, സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ- അനിൽ മേടയിൽ, ജിജേഷ്, ലോക്കേഷൻ- എറണാക്കുളം, വാഗമൺ, ദുബായ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
അന്തരിച്ച സംവിധായകന് ഷാജി പാണ്ഡവത്തിന്റെ കാക്കത്തുരുത്ത് മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. മികച്ച സംവിധായകന്: ജി. സുരേഷ് കുമാര്‍ (ചിത്രം: ഓര്‍മ്മ), മികച്ച ക്യാരക്ടര്‍ നടന്: വേണു ബി. നായര്‍ (കാക്കത്തുരുത്ത്), പുതുമുഖം: സിദ്ധാര്‍ത്ഥ് രാജന് (അഞ്ചില്‍ ഒരാള്‍ തസ്കരന്), ഗാനരചയിതാവ്: പ്രഭാവര്‍മ്മ (ഉള്‍ക്കനല്‍)
സംഗീത സംവിധാനം: ഡോ. മണക്കാല ഗോപാലകൃഷ്ണന് (ഉള്‍ക്കനല്‍), പുതുമുഖ സംഗീത സംവിധായകന്: അജയ് ജോസഫ് (അഞ്ചില്‍ ഒരാള്‍ തസ്കരന്), ബെസ്റ്റ് ഫാമിലി ത്രില്ലര്‍ ചിത്രം: അഞ്ചില്‍ ഒരാള്‍ തസ്കരന് (സംവിധാനം: സോമന് അമ്പാട്ട്), ബെസ്റ്റ് സോഷ്യല്‍ കമ്മിറ്റ്മെന്റ് ഫിലിം: മാടന് (സംവിധാനം: ആര്. ശ്രീനിവാസന്) എന്നിവയാണ് പ്രധാന ചലച്ചിത്ര പുരസ്കാരങ്ങള്‍.