ആലപ്പുഴ :ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിരുന്ന വ്യക്തിയായിരുന്നു തോമസ് മാഷ്.ഞങ്ങളുടെ ഏറ്റവും നല്ല സഹപ്രവര്‍ത്തകനായിരുന്നു. ഇത്രയും പെട്ടെന്ന് അദ്ദേഹം ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ധാരാളം ആളുകള്‍ കോണ്‍ഗ്രസിലേക്കും വന്നിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പിനെപോലെയുളള ആളുകള്‍ കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. ഇനിയും ധാരാളം ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥായാണ് നടന്നതെന്ന് തോമസ് മാഷിന്റെ പ്രസംഗം കേട്ടാല്‍ അറിയാം. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പോയതെന്നാണ്അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയാണ് ഇത്തരംകാലുമാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്ന് വ്യക്തമായി. അത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേരുന്നത് ആണോ
എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. തികച്ചും നിര്‍ഭാഗ്യകരമായ നിലപാടാണ് തോമസ് മാഷിനെ പോലുളള ഒരു മുതിര്‍ന്ന നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റി എല്ലാ എംപി മാരുമായി ആലോചിച്ചതിന് ശേഷമാണ് സിപിഎംമിന്റെ സെമിനാറില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനമെടുത്തത് ആ തീരുമാനത്തിന് വിരുദ്ധമായി അദ്ദേഹം ആ സെമിനാറില്‍ പങ്കെടുക്കുക വഴി കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ഇത് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല. പാര്‍ട്ടി ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുകയാണ്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സ് സിപിഎമ്മിന്റെ ഇത്തരത്തിലുളള കുതന്ത്രങ്ങളിലൊന്നും തകര്‍ന്നു പോകുന്ന പ്രസ്ഥാനമല്ല. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും എത്രശ്രമിച്ചാലും അത് നടക്കാന്‍ പോകുന്നില്ല. കേരളത്തിലെ സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയുന്ന രാഷ്ചട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് . ഒരു സുപ്രഭാതത്തില്‍ സിപിഎമ്മിന്റെ എല്ലാ നിലപാടുകളും ശരിയാണെന്ന് അദ്ദേഹത്തിന് തോന്നലുണ്ടാകുന്നു. പിണറായി വിജയന്‍ എന്ന കേരളം കണ്ട ദുര്‍ബലനായ മുഖ്യമന്ത്രിയെ ഏറ്റവും വലിയവനായി അദ്ദേഹം പ്രതിപാദിക്കുന്നു. ഇക്കാലമത്രയും എടുത്ത നിലപാടുകള്‍ക്ക് ഘടക വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഭരണമുളളത് കൊണ്ട് മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രവര്‍ത്തകരെയോ നേതാക്കളെയോ കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നത് ധാര്‍മ്മികമായ രാഷ്ട്രീയമാണോ എന്നാണ് ചോദിക്കാനുളലത്. ഇത്‌കൊണ്ടൊന്നും യുഡിഎഫോ കോണ്‍ഗ്രസോ ഒരിക്കലും ദുര്‍ബലമാകാന്‍ പോകുന്നില്ല. കൂടുതല്‍ ശക്തമായി മുന്നോട്ട് പോകും. ള്ളത്.