കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ വെബിനാര്‍ ഏപ്രില്‍ 25ന്

Spread the love

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലും സാങ്കേതിക വിദ്യാഭ്യാസരംഗത്തും വരുത്തേണ്ട സമഗ്രമാറ്റങ്ങളും ആഗോള കാഴ്ചപ്പാടുകളും ലക്ഷ്യമാക്കി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 25 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ. എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്നീ വിഷയങ്ങളില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ പ്രതിനിധികള്‍ ആധൂനിക മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട അടിയന്തര പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രതികരണങ്ങള്‍ പങ്കുവെയ്ക്കും.

കേരള സാങ്കേതിക യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍മാര്‍, മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, ഗവേഷകര്‍, അധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആദിയായവര്‍ സെമിനാറില്‍ പങ്കുചേരുമെന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ. റോയി വടക്കന്‍, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് , മോണ്‍.തോമസ് കാക്കശ്ശേരി, മോണ്‍. വില്‍ഫ്രഡ് ഇ., മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഫാ.പോള്‍ നെടുമ്പുറം, ഫ്രാന്‍സീസ് ജോര്‍ജ് എക്‌സ് എം.പി., റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ. ജോര്‍ജ് പാറമേന്‍, റവ. ഡോ. റ്റോമി ജോസഫ് പടിഞ്ഞാറേവീട്ടില്‍, ഫാ. ജെയിംസ് ചെല്ലങ്കോട്ട് , ഫാ. മാത്യു അറേക്കളം സിഎംഐ, ഫാ. ജസ്റ്റിന്‍ ആലുങ്കല്‍, ഫാ. ജോണ്‍ പാലിയക്കര സിഎംഐ, ഫാ. ജോര്‍ജ് റബയ്‌റോ, ഫാ. ജോണ്‍ വര്‍ഗീസ് എന്നിവര്‍ വെബിനാറിന് നേതൃത്വം നല്‍കും.

റവ.ഡോ. മാത്യു പായിക്കാട്ട്
പ്രസിഡന്റ്
മൊബൈല്‍: 9544494704

Author

Leave a Reply

Your email address will not be published. Required fields are marked *